മുംബൈ:പ്രമുഖ വ്യവസായി ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പില്‍ നിന്നും ഒഡിഷയിലെ ഗോപാല്‍പൂര്‍ തുറമുഖം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. 3080 കോടി രൂപ വില കണക്കാക്കിയാണ് ഈ തുറമുഖത്തിന്റെ 95 ശതമാനം ഓഹരികളും അദാനി ഏറ്റെടുത്തത്.
ഇതനുസരിച്ച് അദാനി പോര്‍ട്സ് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഗോപാല്‍പൂര്‍ തുറമുഖത്തിന്റെ 56 ശതമാനം ഓഹരികളും ഒറിസ സ്റ്റീവ് ഡോര്‍സിന്റെ കയ്യിലെ 36 ശതമാനം ഓഹരികളും അടക്കം 95 ശതമാനം ഓഹരികള്‍ സ്വന്തമാക്കും. ബാക്കി അഞ്ച് ശതമാനം ഓഹരികള്‍ ഒറിസ സ്റ്റീവ്ഡോര്‍സിന്റെ പക്കലായിരിക്കും.
ഇതോടെ കിഴക്കന്‍ തീരമേഖളയില് അദാനി തുറമുഖം ശക്തമായ സാന്നിധ്യമായി മാറും. ഗോപാല്‍പൂര്‍ തുറമുഖം വഴി ഏകദേശം 20 എംഎംടിപിഎ ചരക്കുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഇരുമ്പയിര്, കല്‍ക്കരി, ലൈംസ്റ്റോണ്‍, ഇല്‍മനൈറ്റ്, അലുമിന എന്നീ ചരക്കുകളാണ് ഗോപാല്‍പൂര്‍ തുറമുഖം വഴി പോകുന്നത്. ഗോപാല്‍പൂര്‍ തുറമുഖത്തോടൊപ്പം 500 ഏക്കര്‍ സ്ഥലം ലീസിന് അദാനി തുറമുഖത്തിന് ഇവിടെ ലഭിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലവും വാടകയ്ക്ക് ലഭ്യമാണ്. 520 കോടി രൂപ വരുമാനം നേടുന്ന തുറമുഖമായി ഇത് മാറും.
2006ല്‍ ഒഡിഷ സര്‍ക്കാര്‍ 30 വര്‍ഷത്തേക്ക് ഈ തുറമുഖത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പടിഞ്ഞാറന്‍, കിഴക്കന്‍ തീരദേശമേഖലകളിലായി അദാനി പോര്‍ട്ട് ഏകദേശം 15 തുറമുഖങ്ങളും ടെര്‍മിനലുകളും കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ തുറമുഖക്കമ്പനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: