പാലക്കാട് : ഭാരത് അരി വിതരണത്തിനെതിരെ സിപിഎം പരാതി നല്കി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ പാലക്കാട് ഭാരത് അരി വിതരണം നടത്താനാണ് ശ്രമമെന്ന് സിപിഎം ആരോപിച്ചു.
ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ അരിവിതരണം നടത്തുന്നതിനെതിര പാലക്കാട് ജില്ലാ കളക്ടര്‍ക്ക് ആണ് സിപിഐഎം പരാതി നല്‍കിയത്. സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അരിവിതരണം നടത്തിയില്ല.
പൊതുവിപണിയില്‍ കിലോയ്ക്ക് 29 രൂപ നിരക്കില്‍ ‘ ഭാരത് അരി ‘ പുറത്തിറക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ധാന്യങ്ങളുടെ ചില്ലറ വില്പന വിലയില്‍ 15 ശതമാനം വര്‍ധനയുണ്ടായ സാഹചര്യത്തില്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് അരി പുറത്തിറക്കിയത്.അഞ്ച് കിലോ, 10 കിലോ പായ്ക്കറ്റുകളിലാണ് അരി വിപണിയില്‍ വില്‍ക്കുന്നത്.
നിലവില്‍ ചില്ലറ വില്‍പ്പനക്കായി അഞ്ച് ലക്ഷം ടണ്‍ അരിയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുളളത്. രാജ്യത്ത് ആവശ്യത്തിന് ശേഖരം ഉണ്ടായിട്ടും കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും അരി വില വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: