ലഖ്‌നൗ: ഗുണ്ടാസംഘത്തലവനും രാഷ്‌ട്രീയ നേതാവുമായ മുഖ്താർ അൻസാരിയുടെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അൻസാരി (63) മരിച്ചത്.
കേസിന്റെ സത്യാവസ്ഥ പൊതുജനങ്ങൾക്ക് മുന്നിൽ വരേണ്ടതുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് അൻസാരിയുടെ സ്വാഭാവിക മരണത്തെ വച്ച് മായാവതി രാഷ്‌ട്രീയം കളിക്കുന്നത്. മുഖ്താർ അൻസാരിയുടെ ജീവിതം ഉത്തർപ്രദേശിലെ കുറ്റകൃത്യങ്ങളുടെയും രാഷ്‌ട്രീയത്തിന്റെയും ലോകങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്.
കൊലപാതകം മുതൽ കൊള്ളയടിക്കൽ വരെ ഏകദേശം 65 ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ രാഷ്‌ട്രീയക്കാരൻ വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ ടിക്കറ്റിൽ അഞ്ച് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1963-ൽ സ്വാധീനമുള്ള ഒരു കുടുംബത്തിൽ ജനിച്ച അൻസാരി, അന്ന് സംസ്ഥാനത്ത് തഴച്ചുവളരുന്ന മാഫിയയിൽ സംഘമായി നിലയുറപ്പിക്കാൻ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു. അന്ന് സർക്കാർ ഗുണ്ടാ രഹസ്യ കരാർ അടക്കം ഇയാൾ നടത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.
ഇത്തരത്തിലുള്ള ഒരു കൊടും ക്രിമിനലിന്റെ മരണത്തിന് തിരഞ്ഞെടുപ്പ് രാഷ്‌ട്രീയം കളിക്കുന്നതിന്റെ തിരക്കിലാണ് ബിഎസ്പി നേതാവ് മായാവതി. മുക്താർ അനാസാരിയുടെ ജയിൽ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം ഉന്നയിക്കുന്ന നിരന്തര ആശങ്കകളും ഗുരുതരമായ ആരോപണങ്ങളും ഉയർന്ന തലത്തിലുള്ള അന്വേഷണം ആവശ്യമാണെന്നാണ് മായാവതിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: