ന്യൂദല്‍ഹി: ദല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന് കൈക്കൂലി നല്കി മദ്യവിതരണാവകാശം വാങ്ങിയ സൗത്ത് ഗ്രൂപ്പ് വഴി ഹവാല ഇടപാടിലൂടെ ഗോവ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വേണ്ടി ഒഴുക്കിയത് 100 കോടി രൂപയെന്ന് ഇഡി. ദല്‍ഹി റൗസ് അവന്യു കോടതിയില്‍ വ്യാഴാഴ്ച അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കിയപ്പോള്‍ കെജ്രിവാള്‍ നടത്തിയ സബ്മിഷന് മറുപടി പറയുകയായിരുന്നു ഇഡി.
ഒരു മുഖ്യമന്ത്രിയെ നാല് പേരുടെ പ്രസ്താവനകളുടെ പേരില്‍ അറസ്റ്റ് ചെയ്യാമോ എന്ന കെജ്രിവാളിന്റെ ചോദ്യത്തിന് ഇഡിക്ക് വേണ്ടി എഎസ്ജി രാജു മറുപടി പറഞ്ഞു. “മുഖ്യമന്ത്രിയായതുകൊണ്ട് ഒരാള്‍ക്ക് അറസ്റ്റില്‍ നിന്നും പരിരക്ഷയില്ല. കുറ്റം ചെയ്തത് സാധാരണക്കാരനായാലും മുഖ്യമന്ത്രിയായാലും ഒരേ നീതിയാണ്.”- ഇഡി വേണ്ടി ഹാജരായ എഎസ്ജി രാജു പറഞ്ഞു.
“ആം ആദ്മിയുടെ കാര്യങ്ങളുടെ ചുമതലയുള്ളയാളാണ് കെജ്രിവാള്‍. അദ്ദേഹത്തിന്റെ കൈക്കൂലിപ്പണം ലഭിച്ചിട്ടുണ്ട്. അതാണ് ഗോവ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. ഈ പണം വന്നത് സൗത്ത് ഗ്രൂപ്പില്‍ നിന്നാണെന്നതിന് ഞങ്ങള്‍ക്ക് സാക്ഷികളുണ്ട്. ഇത് ഒരു ശൃംഖലയാണ്. അതേക്കുറിച്ച് കെജ്രിവാള്‍ മൗനം പാലിക്കുകയാണ്. “-എഎസ്ജി രാജു പറഞ്ഞു.
എന്താണ് സൗത്ത് ഗ്രൂപ്പും കെ. കവിതയും തമ്മിലുള്ള ബന്ധം
സൗത്ത് ഗ്രൂപ്പിന്റെ ഒരു പ്രധാന കണ്ണിയാണ് കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിത. ദല്‍ഹിയിലെ മദ്യവിതരണത്തിന്റെ ഒരു പ്രധാന ഓഹരി നല്‍കുന്നതിന് പകരമായി 100 കോടി രൂപ ആം ആദ്മിക്ക് നല്‍കിയത് കവിതയാണ്. 2021-22ലായിരുന്നു ഈ മദ്യനയം ആം ആദ്മി പാര്‍ട്ടി തയ്യാറാക്കിയത്. സൗത്ത് ഗ്രൂപ്പ് എന്ന മദ്യ ലോബി കെ. കവിത, അരബിന്ദോ ഫാര്‍മയുടെ പ്രൊമോട്ടര്‍ ശരത് റെഡ്ഡി, വൈഎസ്ആര്‍സിപി ഓംഗോള്‍ എംപി ശ്രീനിവാസലു റെഡ്ഡി, അദ്ദേഹത്തിന്റെ മകന്‍ രാഹുല്‍ മഗുണ്ട എന്നിവര്‍ ഉള്‍പ്പെട്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: