കണ്ണൂര്‍: മികച്ച സംഘാടകനും ആകര്‍ഷകമായ വ്യക്തിത്വത്തിനുമുടമയായിരുന്നു സ്വര്‍ഗീയ ജി.കെ. പിള്ളയെന്ന് ആര്‍എസ്എസ് പാലക്കാട് വിഭാഗം സംഘചാലക് വി.കെ. സോമസുന്ദരം. കണ്ണൂര്‍ വൈഭവ് ഐഎഎസ് അക്കാദമിയില്‍ ജി.കെ. പിള്ള അനുസ്മരണത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
സങ്കല്പ് ഐഎഎസ് അക്കാദമി കേരളയുടെ പ്രഥമ ചെയര്‍മാനായിരുന്നു ജി.കെ. പിള്ള. അതോടൊപ്പം തന്നെ ആര്‍എസ്എസ് പാലക്കാട് നഗര്‍ സംഘചാലക്, സേവാഭാരതി ജില്ലാ അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു.
മികച്ച നേതൃശേഷിയുള്ള അദ്ദേഹം നിരവധി സ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന വ്യക്തിയാണ്. സ്ഥാപനത്തിലെ ജീവനക്കാരെയെല്ലാം വലിപ്പച്ചെറുപ്പമില്ലാതെ സഹപ്രവര്‍ത്തകരായാണ് അദ്ദേഹം കണ്ടത്. റിട്ടയര്‍മെന്റിന് ശേഷം അദ്ദേഹത്തിന് വേണമെങ്കില്‍ കൂടുതല്‍ പണം ലഭിക്കുന്ന സ്ഥാനങ്ങള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ അതിന് തുനിയാതെ സമാജ പ്രവര്ത്തനത്തിനിറങ്ങാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. യുവതലമുറയുമായി അടുത്ത ബന്ധം നിലനിര്‍ത്താനും അവരുടെ എല്ലാ മേഖലയിലുമുള്ള മുന്നോട്ട് പോക്കിന് മുന്നിട്ടിറങ്ങാന്‍ ജികെ. പിള്ള ശ്രദ്ധിച്ചിരുന്നുവെന്നും സോമസുന്ദരം പറഞ്ഞു.
സങ്കല്പ് ഐഎഎസ് കേരള രക്ഷാധികാരി അഡ്വക്കറ്റ് കെ.കെ. ബാലറാം അധ്യക്ഷത വഹിച്ചു. സങ്കല്പ് ഐഎഎസ് കേരള വൈസ് പ്രസിഡന്റ് ഒ. ജയരാജന്, രക്ഷാധികാരി അഡ്വ. എം.കെ. സുമോദ്, കൊളച്ചേരി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഗീത എന്നിവര്‍ സംസാരിച്ചു. അനില ജി.കെ. പിള്ള ഛായാചിത്രം അനാച്ഛാദനം ചെയ്തു. വൈഭവ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് കെ.വി. ജയരാജന് മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി അഡ്വക്കറ്റ് സി.വി. ദീപക് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: