ഭാരതത്തിന്റെ ബാഡ്മിന്റന്‍ പുരുഷ ഡബിള്‍സ് സഖ്യം സാത്വിക് സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ലോക ഒന്നാം നമ്പറില്‍ തുടരുന്നത് പത്ത് ആഴച്ചകള്‍ പിന്നിട്ടു. ബാഡ്മിന്റണ്‍ ചരിത്രത്തില്‍ മറ്റ് ഭാരത താരങ്ങളെ ഇക്കാര്യത്തില്‍ മറികടന്നിരിക്കുകയാണ് ഈ ഇരട്ടസഖ്യം.
വനിതാ താരം സൈന നെവാളും പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തും മാത്രമാണ് ഇതിന് മുമ്പ് ലോക ഒന്നാം റാങ്കിലെത്തിയ മറ്റ് ഭാരത താരങ്ങള്‍. 2015 ഏപ്രിലില്‍ ചരിത്രം കുറിച്ചുകൊണ്ടാണ് സൈന നെവാള്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഭാരത വനിത ഈ അപൂര്‍വ്വ നേട്ടത്തിലേക്ക് ഉയര്‍ന്നത്.
സാത്വികും ചിരാഗും കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആദ്യമായി ഒന്നാം റാങ്കിലേക്ക് ഉയര്‍ന്നത്. അതിന് ശേഷം താഴേക്ക് ഇടിഞ്ഞു. ചൈനയുടെ ലയാങ് വെ കെങ്-വാങ് ഷാങ് സഖ്യം ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 23ന് സാത്വികും ചിരാഗും വീണ്ടും ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മലേഷ്യ ഓപ്പണിലെയും ഇന്ത്യാ ഓപ്പണിലെയും പ്രകടനമാണ് താര ജോഡികള്‍ക്ക് വീണ്ടും ഒന്നാം റാങ്കിലേക്കുള്ള വഴി തുറന്നത്. പിന്നീട് ഇതുവരെ താഴേക്ക് പോയിട്ടില്ല.
അടുത്തിടെ ഇരുവരും ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ടൈറ്റില്‍ സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ ചൈനീസ് തായ്‌പേയ് സഖ്യം ലീ ജെ ഹ്യൂ- യാങ് പൊ സ്വാന്‍ എന്നിവരെയാണ് തോല്‍പ്പിച്ചത്. ഫൈനലില്‍ സ്‌കോര്‍: 2111, 2117ന് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു വിജയം. ഇതേ ടൂര്‍ണമെന്റിന്റെ സെമിയില്‍ ഡബിള്‍സിലെ ലോക ജേതാക്കളായ കാങ് മിന്‍ഹ്യൂക്-സിയോ സ്വെങ്ജീ സഖ്യത്തെയും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരുവരും തോല്‍പ്പിച്ചത്.
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണിലെ കിരീടനേട്ടത്തിന് ശേഷം ഇരുവരുടെയും പോയിന്റ് നേട്ടം ഒരു ലക്ഷം കടന്നു. നിലവില്‍ 1,02,303 പോയിന്റാണ് ടീമിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: