മുംബൈ: കഴിഞ്ഞ അഞ്ചു വര്‍ഷം ലോക്സഭയിലും മണ്ഡലത്തിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ അംഗീകാരമാണ് അമരാവതിയിലെ സ്ഥാനാര്‍ത്ഥിത്വമെന്ന് നവ്നീത് റാണ.
കഴിഞ്ഞ അഞ്ചു വര്‍ഷം മഹാരാഷ്ട്രയിലെ അമരാവതി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച നവ്നീത് കൗര്‍ കഴിഞ്ഞ ദിവസം ബിജെപില്‍ ചേര്‍ന്നിരുന്നു. ഇതില്‍ പുതുമയില്ലെന്നും സ്വതന്ത്ര എംപിയായിരുന്നെങ്കിലും ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിച്ചതെന്നും നവ്നീത് പറയുന്നു. ഭര്‍ത്താവും എംഎല്‍എയുമായ രവി റാണ മഹാരാഷ്ട്രയില്‍ എന്‍ഡിഎ സര്‍ക്കാരിനെയാണ് പിന്തുണയ്ക്കുന്നത്. സ്വതന്ത്ര എംഎല്‍എയായിരുന്ന ഇദ്ദേഹവും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബാവന്കുലെയുടെ വീട്ടിലെത്തിയാണ് നവ്നീത് അംഗത്വം സ്വീകരിച്ചത്. പിന്നാലെ അമരാവതിയിലെ സ്ഥാനാര്‍ത്ഥിയായി നവ്നീതിനെ പ്രഖ്യാപിക്കുകയും ചെയ്തു.
മോഡലിങ്ങില്‍ നിന്ന് നിന്ന് സിനിമയിലെത്തിയ നവ്നീത് തെലുങ്ക്, പഞ്ചാബി സിനിമകളിലാണ് ഏറെയും അഭിനയിച്ചത്. മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി ലവ് ഇന്‍ സിംഗപ്പൂര്‍ എന്ന ചിത്രത്തില്‍ (2008) അഭിനയിച്ചു. രവി റണ എംഎല്‍എയെ വിവാഹം കഴിച്ചതോടെയാണ് രാഷ്ട്രീയത്തിലിറങ്ങിയത്. 2014ല്‍ അമരാവതിയില്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ 2019ല്‍ അവിടെത്തന്നെ സ്വതന്ത്രയായി വിജയിച്ചു. ലോക്സഭയില്‍ മികച്ച പ്രവര്‍ത്തനമാണ് നവ്നീത് കാഴ്ചവച്ചത്. വിവിധ വിഷയങ്ങളില്‍ ശ്രദ്ധേയ ഇടപെലുകളും പ്രസംഗങ്ങളും നടത്തി.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 2021ല്‍ നവ്നീത് റാണയ്ക്ക് ബോംബെ ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ അടുത്തയാഴ്ച വിധി പറഞ്ഞേക്കാം. ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ ഹനുമാന് ചാലിസ അര്‍പ്പിക്കാന്‍ ശ്രമിച്ച നവ്നീതിനേയും രവി റാണയേയും 2022 ഏപ്രില്‍ 23ന് അറസ്റ്റ് ചെയ്തിരുന്നു.
മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തില്‍ നവ്നീത് റാണയേയും കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഗോവിന്ദ് കര്ജോലിനേയും സ്ഥാനാര്‍ത്ഥികളായ് പ്രഖ്യാപിച്ച ഏഴാം പട്ടികയാണ് ബിജെപി ബുധനാഴ്ച പ്രസിദ്ധീകരിച്ചത്. ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള പത്ത് സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ഇന്നലെ ബിജെപി പുറത്തുവിട്ടു.
ഹരിയാനയിലെ കര്‍ണാല്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നയാബ് സിങ് സൈനി മത്സരിക്കും. മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചതിനു പിന്നാലെ നയാബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി മന്ത്രിസഭ അധികാരമേറ്റിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്രയില്‍ നിന്നുള്ള എംപിയുമാണ് നയാബ് സിങ് സൈനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: