ന്യൂദല്‍ഹി : ആദായ നികുതി വകുപ്പ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതില്‍ കോടതിയില്‍ നിന്ന് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നികുതി പുനര്‍നിര്‍ണയം നിര്‍ത്തിവയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ദല്‍ഹി ഹൈക്കോടതി ഡിവിഷന് ബഞ്ച് തള്ളി.
2014 മുതല്‍ 17വരെയുള്ള സാമ്പത്തിക വര്‍ഷത്തെ നികുതി പുനര്‍ നിര്‍ണയ നടപടിയെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തത്. എന്നാല്‍ കോടതി ദായ വകുപ്പിന്റെ നടപടി ശരി വച്ച് കോണ്‍ഗ്രസ് നല്കിയ ഹര്‍ജി തള്ളുകയായിരുന്ന. കോണ്‍ഗ്രസ് 520 കോടിയിലധികം രൂപയുടെ നികുതി അടക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ അടുത്തെങ്ങും പ്രവര്‍ത്തിപ്പിക്കാനാകില്ലെന്നാണ് കരുതുന്നത്.
നാല് ബാങ്കുകളിലെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ചെലവുകള്‍ക്കായി സംസ്ഥാന ഘടകങ്ങള്‍ക്ക് ഇതുവരെ എഐസിസി പണം നല്‍കിയിട്ടില്ല. ക്രൗഡ് ഫണ്ടിംഗിലൂടെയോ , സംഭാവനകള്‍ സ്വീകരിച്ചോ പണം കണ്ടെത്താനാണ് പിസിസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുളളത്. സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥികളും പണം കണ്ടെത്താന്‍ ശ്രമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: