ന്യൂദല്‍ഹി അമേഠിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് പേടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരിഹാസം. അമേഠിയില്‍ കഴിഞ്ഞ തവണ രാഹുല്‍ ഗോന്ധിയെ തോല്‍പിച്ച സ്മൃതി ഇറാനി തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഒരു കാലത്ത് കോണ്‍ഗ്രസ് കുടുംബത്തിന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന അമേഠിയില്‍ ഇതുവരെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിനെയാണ് സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പരിഹസിച്ചത്.
“അമേഠിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ഒരു പാട് ചിന്തിക്കുന്നതിന്റെ അര്‍ത്ഥം അവര്‍ക്ക് ഉള്ളില്‍ അസ്വസ്ഥതയാണെന്നാണ്. ചരിത്രത്തില്‍ ആദ്യമായാണ് 2019ല്‍ കോണ്‍ഗ്രസ് അമേഠിയില്‍ തോറ്റത്. രാഹുലും പ്രിയങ്കയും ഒരു പാട് അമേഠിയില്‍ അന്ന് പ്രചാരണം നടത്തിയിരുന്നു. ബിജെപിയെ മുക്കിക്കൊല്ലാമെന്ന് അവര്‍ കരുതി. പക്ഷെ നേരെ വിപരീതമായാണ് സംഭവിച്ചത്. ജോഡോ യാത്ര കുറച്ചുനേരം അമേഠിയില്‍ നിര്‍ത്തിയിരുന്നു. പക്ഷെ പഴയതുപോലെ കേള്‍ക്കാന്‍ ആളുണ്ടായില്ല. “- സ്മൃതി ഇറാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: