Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഷു വിപണിയില്‍ നിരാശ; കണികാണാനുണ്ടാകുമോ വെള്ളരികള്‍, ബാങ്ക് വായ്‌പയെടുത്ത് കൃഷിയിറക്കുന്നവര്‍ നേരിടുന്നത് വലിയ പ്രതിസന്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 12:34 pm IST
in Kerala, Thrissur

തൃശൂർ: സമീപകാലത്ത് ഉണ്ടാകാത്തവിധം ചൂടിന്റെ തീവ്രത വര്‍ധിച്ചത് വിഷുവിനെയും കാര്യമായി ബാധിക്കുമെന്നുറപ്പ്. വിഷു വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ പച്ചക്കറികളുടെ സ്ഥിതി അതിദയനീയം. ജനുവരി അവസാനം മുതലാണ് പച്ചക്കറി കൃഷിക്ക് വിത്തിടല്‍ ആരംഭിക്കുക. പയര്‍, പാവല്‍, വെണ്ട, തക്കാളി, പച്ചമുളക്, മത്തന്‍, കുമ്പളം, പടവലം എന്നിവയെല്ലാം ദിവസവും രണ്ടുനേരം നനക്കേണ്ടതാണ്. ബാങ്ക് വായ്‌പയെടുത്തും മറ്റും കൃഷിയിറക്കുന്നവര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

കുടിക്കാന്‍ വെള്ളം കിട്ടാത്ത സാഹചര്യത്തില്‍ വിളവുകളുടെ ജനസേചനം എങ്ങനെയാണ് സാദ്ധ്യമാകുക എന്നാണ് ഇവര്‍ ചോദിക്കുന്നത്. ചൂട് കൂടിയതോടെ കണി വെള്ളരി വള്ളികള്‍ പടര്‍ന്നുകയറാനാവാതെ ഉണങ്ങിപ്പോകുന്നത് കര്‍ഷരെ സാരമായി ബാധിക്കുന്നുണ്ട്. ഒല്ലൂര്‍, എരുമപ്പെട്ടി പ്രദേശങ്ങളിലെ പാടങ്ങളില്‍ നിരവധി കര്‍ഷകരാണ് കണി വെള്ളരി കൃഷിയിലൂടെ വരുമാനം കണ്ടെത്തുന്നത്.

ചൂട് കൂടിയതോടെ വെള്ളരികള്‍ക്ക് വലിപ്പം കുറവാണ്. പലയിടത്തും കണിവെളളരിയുടെ പൂക്കള്‍ പൊഴിഞ്ഞു. മൂപ്പെത്താതെ തന്നെ കായകള്‍ മഞ്ഞ നിറമാവുകയും കൊഴിഞ്ഞുപോവുകയും ചെയ്യുന്നു. തൃപ്രയാര്‍, അന്തിക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട തുടങ്ങിയ ഭാഗങ്ങളില്‍ വ്യാപകമായി വര്‍ഷങ്ങളായി വെള്ളരി കൃഷിചെയ്യുന്നുണ്ട്. ഏപ്രില്‍ ആദ്യ ആഴ്ചയോടെ ഇവ വിളവെടുക്കാന്‍ പാകമാകും. അതിനിടെയാണ് വേനല്‍ കടുക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് കഴിഞ്ഞ മൂന്നു ദിവസമായി തൃശൂരിലാണ് രേഖപ്പെടുത്തിയത്. ഇന്നലെ 39 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. വലിയതോതില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നതിനാല്‍ വരുംദിവസങ്ങളിലും അതീവജാഗ്രത പുലര്‍ത്തണമെന്നാണു കാലാവസ്ഥ ശാസ്ത്രജ്ഞരും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന മുന്നറിയിപ്പ്.

കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഉഷ്ണം വര്‍ധിച്ചു തുടങ്ങിയതിന്റെ സ്വാധീനവും വരുംദിവസങ്ങളില്‍ അനുഭവപ്പെടും. ഉഷ്ണതരംഗം ഉള്‍പ്പെടെയുളള പ്രതിഭാസങ്ങള്‍ ഇത്തവണ നേരത്തേ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഈ മാസം അവസാനദിവസം പലയിടത്തായി മോശമല്ലാത്ത ഒറ്റ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ ഇപ്പോഴത്തെ നിഗമനം.

Tags: vellariVishuSummerFarmers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

60 വയസ്സ് കഴിഞ്ഞ 10,115 പേർക്ക് കൂടി 2,000 രൂപ കർഷക പെൻഷൻ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു, വന്‍ വിലയിടിവിന് സാധ്യത

Kerala

വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകള്‍ പൂവിട്ടു; വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ അത്യുത്തമം

India

വമ്പന്‍ ആനുകൂല്യങ്ങളുമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കര്‍ഷകര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം

Thiruvananthapuram

തോടുകളും കുളങ്ങളും വറ്റി; മലയോര മേഖലയില്‍ കുടിവെള്ളം കിട്ടാക്കനി, കൃഷിനാശ ഭീതിയില്‍ കര്‍ഷകര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.