കോട്ടയം: നടി ഉര്‍വശി ഇനി ഉദ്ഘാടനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു ചടങ്ങുകളില്‍ പങ്കെടുക്കും. പ്രതിഫലവും കൈപ്പറ്റും. എന്നാല്‍ അതൊന്നും സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല. പകരം അത് ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കും.
നാല്‍പ്പതുവര്‍ഷക്കാലത്തെ സിനിമാ ജീവിതത്തില്‍ ഏറിയപങ്കും പ്രൊഡക്ഷന്‍ സെറ്റിലെ ചോറാണ് ഉണ്ടതെന്നും അതിനോടുള്ള കടപ്പാട് പ്രകടിപ്പിക്കാനാണിതെന്നും ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മേളനത്തില്‍ ആശംസ അര്‍പ്പിച്ചു സംസാരിക്കവെ ഉര്‍വശി വ്യക്തമാക്കി.
കാലങ്ങളായി ഉദ്ഘാടനങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും പൊതുവേ പോകാറില്ല. പോയാല്‍ തന്നെ അതിന് പ്രതിഫലം പറ്റാറുണ്ടായിരുന്നില്ല. ‘ഉദ്ഘാടനകള്‍ക്ക് പോകാതായിട്ട് കുറെ കാലമായി. പലരും ഇത്തരം കാര്യങ്ങള്‍ പ്രതിഫലം പറ്റിയാണ് ചെയ്യുന്നത. ഇനി അങ്ങനെയുള്ള അവസരങ്ങള്‍ വരുമ്പോള്‍ ഞാന്‍ നിരസിക്കില്ല. അതില്‍ നിന്ന് കിട്ടുന്ന വേതനം എത്രയായാലും അത് ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കും’ – നിറഞ്ഞ കൈയടികള്‍ക്കിടെ തൊഴിലാളി സംഗമത്തില്‍ അവര്‍ പറഞ്ഞു.
40 വര്‍ഷക്കാലത്തെ സിനിമ ജീവിതത്തില്‍ കൂടുതലും താന്‍ പ്രൊഡക്ഷന്‍ ഭക്ഷണമാണ് കഴിച്ചിട്ടുള്ളതെന്നും അതൊന്നും മറക്കാനാവില്ലെന്നും ഉര്‍വശി വ്യക്തമാക്കി. ലാല്‍സലാം സിനിമയുടെ ലൊക്കേഷനില്‍ വച്ച് ചിത്രീകരണത്തിനിടെ ആള്‍ക്കൂട്ടത്തില്‍ വച്ച് വിശന്നു വലഞ്ഞതും പുളിശ്ശേരിക്ക് കൂട്ടി ഊണുകഴിച്ചുമൊക്കെ അവര്‍ പ്രസംഗത്തില്‍ ഓര്‍മ്മിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: