കൊളംബോ: വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. വരുന്ന ജൂലൈ 19 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. ശ്രീലങ്കയാണ് ആതിഥേയര്‍. ചിരവൈരികളായ ഭാരതവും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് വരുന്നത്.
ജൂലൈ 19ന് ഡാംബുള്ളയില്‍ പാകിസ്ഥാനും നേപ്പാളും തമ്മിലുള്ള മത്സരത്തോടെയാണ് തുടക്കം. വനിതാ ഏഷ്യാ കപ്പിന്റെ ഒമ്പതാം പതിപ്പാണ് ഇത്.
ഇത്തവണ എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക റൗണ്ട്. റൗണ്ട് റോബിന് സംവിധാനത്തില്‍ നാല് ടീമുകളും തമ്മില്‍ കളിച്ച് ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതം സെമിയിലെത്തും വിധമാണ് ഫിക്സര്‍.
ഗ്രൂപ്പ് എയില്‍ ഭാരതവും പാകിസ്ഥാനും കുടാതെ നേപ്പാളും യുഎഇയും ഉള്‍പ്പെടുന്നു. ആതിഥേയരായ ശ്രീലങ്കയ്ക്ക് പുറമെ ബംഗ്ലാദേശ്, തായ്ലന്ഡ്, മലേഷ്യ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്. ജൂലൈ 21നാണ് ഭാരതവും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം. ജൂലൈ 24ന് പ്രാഥമിക ഘട്ടം പൂര്‍ത്തിയാകും. സെമി മത്സരങ്ങള്‍ രണ്ടും ജൂലൈ 26നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: