കോട്ടയം: ഭാരത് ധര്‍മ്മ ജന സേനക്ക് (ബിഡിജെഎസ്) തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍.
ബിഡിജെഎസ് മത്സരിക്കുന്ന കോട്ടയം, മാവേലിക്കര, ഇടുക്കി, ചാലക്കുടി എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ‘കുടം’ അനുവദിച്ചു. 2016 മുതല്‍ നിയമസഭാ, ലോക്‌സഭാ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ കുടം ചിഹ്നത്തില്‍ തന്നെയാണ് മത്സരിച്ചത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: