Categories: Kerala

ജീവിതം മടുത്തു, തന്റെ ആത്മഹത്യയ്‌ക്ക് പിന്നില്‍ മറ്റാരുമില്ല: ചെറുപ്പക്കാരിയായ ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പ്

കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളെജിനടുത്തുള്ള വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചെറുപ്പക്കാരിയായ ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന കത്ത് പൊലീസ് കണ്ടെത്തി.

Published by

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളെജിനടുത്തുള്ള വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചെറുപ്പക്കാരിയായ ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന കത്ത് പൊലീസ് കണ്ടെത്തി. ജീവിതം മടുത്തുവെന്നും തന്റെ ആത്മഹത്യയ്‌ക്ക് പിന്നില്‍ മറ്റാരുമില്ലെന്നുമാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

വെള്ളനാട് സ്വദേശിനിയായ 30 കാരിയായ ഡോ.അഭിരാമി മെഡിക്കല്‍ കോളെജില്‍ ജോലി ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളെജിനടുത്ത് പിടി ചാക്കോ നഗറില്‍ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു ഡോ. അഭിരാമി.

മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിതമായ അളവില്‍ ശരീരത്തില്‍ മരുന്ന് കുത്തിവെച്ചതായി പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കഴിഞ്ഞ ദിവസം ബന്ധുക്കളെ വിളിച്ചപ്പോള്‍ ഡോ. അഭിരാമിയ്‌ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായി തോന്നിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ദിവസവും രണ്ടോ മൂന്നോ തവണ വീട്ടിലേക്കും വിളിക്കാറുണ്ട്. ആ പതിവുകള്‍ കഴിഞ്ഞ ദിവസം വരെ തെറ്റാതെ തുടര്‍ന്നിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക