കോട്ടയം: പദ്ധതി ചെലവുകള്‍ അതത് വര്‍ഷം നിറവേറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ബജറ്റിന് പ്രസക്തി എന്ത്? ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രഖ്യാപിച്ച പല പദ്ധതികളും പകുതി വഴിയിലാണ്. കൃഷി, ജലസേചനം,വ്യവസായം, ഗ്രാമ വികസനം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളില്‍ എല്ലാം 50 ശതമാനത്തില്‍ താഴെ മാത്രമേ തുക ചെലവഴിച്ചിട്ടുള്ളൂ. ആരോഗ്യം, ഗതാഗതം, ഊര്‍ജ്ജം എന്നീമേഖലയില്‍ 80 ശതമാനത്തില്‍ താഴെയും തുക ചെലവഴിച്ചു. പദ്ധതികള്‍ക്കായി ആകെ 38629 കോടി രൂപ ബജറ്റ് പ്രകാരം വക കൊള്ളിച്ചിരുന്നെങ്കിലു ഇന്നലെ വരെ 25237 കോടി രൂപ മാത്രമാണ് ചെലവിടാനായത്. ഇനി ചുരുങ്ങിയ ദിവസം കൊണ്ട് അത്രയും തുക കണ്ടെത്തുകയും വിനിയോഗിക്കുകയും ചെയ്യുക അപ്രായോഗികമാണ്. ഖജനാവില്‍ പണമില്ല എന്നുതന്നെ പ്രധാനകാരണം. ശേഷിച്ച ധനവിനിയോഗം ഇനി അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റിവയ്‌ക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: