കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ്
ആന്റ് ടെക്നോളജി (എസ്.പി.എസ്.ടി) പെട്രോകെമിക്കല്‍ മേഖലയിലെ പ്രമുഖ
റഷ്യന്‍ കമ്പനിയായ സിബുറുമായി സഹകരണത്തിന് ധാരണയായി.
സര്‍വകലാശാലയിലെ പോളിമെര്‍ ഗവേഷണ കണ്ടുപിടിത്തങ്ങളെ
വ്യവസായരംഗത്ത് പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതയാണ് ഇതിലൂടെ
തുറന്നുകിട്ടുക.
എം.ജി. സര്‍വകലാശാലാ കാമ്പസില്‍ സന്ദര്‍ശനം നടത്തിയ സിബുര്‍
പ്രതിനിധികളായ ഡോ.സെര്‍ജി ബാഗ്രിയഷോവ്, ഡോ. അഫിന റുമിയന്സേവ,
ഡോ. നവികോവ തതിയാന എന്നിവര്‍ വൈസ് ചാന്‍സലര്‍ ഡോ.സി.ടി
അരവിന്ദകുമാറുമായി കൂടിക്കാഴ്ച്ച നടത്തി. എസ്.പി.എസ്.ടി സ്ഥാപകനും മുന്‍
വൈസ് ചാന്‍സലറുമായ െ്രപാഫ.സാബു തോമസ്, ഡയറക്ടര്‍ ഡോ.എം.എസ്.
ശ്രീകല എന്നിവരുമായി ചര്‍ച്ച നടത്തിയ ഇവര്‍ മറ്റ് അധ്യാപകരുമായും
ഗവേഷകരുമായി സംവദിക്കുകയും ഗവേഷണ സൗകര്യങ്ങള്‍
വിലയിരുത്തുകയും ചെയ ്തു.
ഹൈഡ്രോകാര്‍ബണുകളെ പ്ലാസ്റ്റിക്, റബര്‍ തുടങ്ങിയവയും മറ്റ് മൂല്യ
വര്‍ധിത ഉത്പന്നങ്ങളുമായി വിപണിയിലെത്തിക്കുന്ന സിബുര്‍ റഷ്യന്‍
വിപണിയിലും ആഗോളതലത്തിലും അതിവേഗം വളരുന്ന കമ്പനികളിലൊന്നാണ്.
സംയുക്ത ഗവേഷണത്തിനുള്ള മേഖലകള്‍ കണ്ടെത്തുന്നതു
സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച.
റബര്‍ വ്യവസായ മേഖലയ്ക്ക് ഗുണകരമാകുന്ന പുതിയ
കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിന് ഈ സഹകരണം ഉപകരിക്കുമെന്ന് ഡോ.
എം.എസ്.ശ്രീകല പറഞ്ഞു. ഫാക്കറ്റി-റിസര്‍ച്ച് എക് സ് ചേഞ്ച്
പ്രോഗ്രാമുകള്‍ക്കും സംയുക്ത പേറ്റന്റുകള്‍ക്കും ഇതുവഴി സാധ്യത തെളിയുമെന്ന്
സാബു തോമസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: