ന്യൂദല്‍ഹി: സ്വാമി സ്മരണാനന്ദയുടെ ജ്ഞാനവും ഭൂതദയയും വരുംതലമുറയെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈയിടെ ബംഗാള്‍ സന്ദര്‍ശനവേളയില്‍ രോഗബാധിതനായ അദ്ദേഹത്തെ ആശുപത്രിയില്‍പോയി കണ്ടിരുന്നതായും സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
Srimat Swami Smaranananda ji Maharaj, the revered President of Ramakrishna Math and Ramakrishna Mission dedicated his life to spirituality and service. He left an indelible mark on countless hearts and minds. His compassion and wisdom will continue to inspire generations.
I had… pic.twitter.com/lK1mYKbKQt
— Narendra Modi (@narendramodi) March 26, 2024
ആത്മീയതയ്ക്കും സേവനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആത്മീയാചാര്യനായിരുന്നു സ്വാമി സ്മരണാനന്ദയെന്നും മോദി ഓര്‍മ്മിച്ചു. നിരവധി ഹൃദയങ്ങളിലും മനസ്സിലും അദ്ദേഹം മായാത്ത മുദ്ര പതിപ്പിക്കുമെന്നും മോദി പറഞ്ഞു.
കുറെ വര്‍ഷങ്ങളുമായി അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. 2020ല്‍ ബേലൂര്‍ മഠത്തില്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി സുദീര്‍ഘമായി ആശയവിനിമയം നടത്തിയിരുന്നതായും മോദി ഓര്‍മ്മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: