ധാർ: മധ്യപ്രദേശിലെ ധാർ ജില്ലയിലെ വിവാദമായ ഭോജ്ശാല/കമൽ മൗല മസ്ജിദ് സമുച്ചയത്തിൽ ചൊവ്വാഴ്ച ഹിന്ദുക്കൾ പ്രാർത്ഥന നടത്തി. അതേ സമയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ഒരു സംഘം കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് സർവേ നടത്തുകയാണ്.
2003 ഏപ്രിൽ 7-ലെ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരം, എല്ലാ ചൊവ്വാഴ്ചയും ഭോജ്ശാല സമുച്ചയത്തിനുള്ളിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുവാദമുണ്ട്. അതേസമയം മുസ്ലീങ്ങൾക്ക് വെള്ളിയാഴ്ചകളിൽ ഈ സ്ഥലത്ത് നമസ്‌കരിക്കാനും അനുവാദമുണ്ട്.
ഇന്ന് സർവേ ആരംഭിക്കുന്നതിന് മുമ്പ് 7.15 ഓടെ ഹിന്ദു ഭക്തർ ചരിത്ര സമുച്ചയത്തിലെത്തി പ്രാർഥനകളിൽ പങ്കു ചേർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: