മനില: ഫിലിപ്പീൻസിന്റെ ദേശീയ പരമാധികാരം ഉയർത്തിപ്പിടിക്കുന്ന കാര്യത്തിൽ ഇന്ത്യ ഉറച്ച പിന്തുണ നൽകുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ദക്ഷിണ ചൈനാ കടലിൽ ചൈനയുമായുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തിന്റെ സമുദ്ര തർക്കം നടക്കവെയാണ് മനിലയിൽ നടത്തിയ കോൺഫറൻസിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചൊവ്വാഴ്ച ഫിലിപ്പീൻസിൽ സന്ദർശനത്തിന് എത്തിയതായിരുന്നു ജയശങ്കർ. മനിലയിൽ വെച്ച് ഫിലിപ്പീൻസ് വിദേശകാര്യമന്ത്രി എൻറിക് മനലോയുമായി താൻ വളരെ നല്ല ചർച്ച നടത്തിയെന്ന് ജയശങ്കർ ഇവിടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഫിലിപ്പീൻസിന്റെ ദേശീയ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിനുവേണ്ടി ഇന്ത്യയുടെ പിന്തുണ ഉറപ്പിച്ചുപറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നുണ്ടെന്നാണ് ജയശങ്കർ പറഞ്ഞത്. ലോകം മാറുന്നതിനനുസരിച്ച്, ഉയർന്നുവരുന്ന മാതൃക രൂപപ്പെടുത്തുന്നതിന് ഇന്ത്യയും ഫിലിപ്പീൻസും കൂടുതൽ അടുത്ത് സഹകരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ ഓരോ രാജ്യത്തിനും അതിന്റെ ദേശീയ പരമാധികാരം ഉയർത്തിപ്പിടിക്കാനും നടപ്പിലാക്കാനും അവകാശമുണ്ട്, ഒരു ചോദ്യത്തിന് മറുപടിയായി ജയശങ്കർ പറഞ്ഞു. ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ അടുത്തിടെ വളരെ പ്രകടമായ വളർച്ചയുണ്ടായതായി മന്ത്രി പറഞ്ഞുലോകം മാറുന്നതിനനുസരിച്ച്, ഉയർന്നുവരുന്ന മാതൃക രൂപപ്പെടുത്തുന്നതിന് ഇന്ത്യയും ഫിലിപ്പീൻസും കൂടുതൽ അടുത്ത് സഹകരിക്കേണ്ടത് അത്യാവശ്യമാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: