തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയെ നേരിടാന്‍ എന്‍ഡിഎ സംസ്ഥാന ചെയര്‍മാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെ നിയോഗിക്കുകവഴി കോണ്‍ഗ്രസിന് നല്‍കുന്നത് ശക്തമായ സന്ദേശമാണെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍ പറഞ്ഞു.
യുപി മാത്രമല്ല കേരളവും കോണ്‍ഗ്രസ്സിന് വെല്ലുവിളിയാകും. വയനാട്ടില്‍ എന്‍ഡിഎ ശക്തമായ മുന്നേറ്റം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കും. വയനാട്ടില്‍ നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടാവില്ല എന്ന കാര്യം ഉറപ്പാണ്. ഒരു കേന്ദ്രമന്ത്രി ഉണ്ടാകുന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും ഹരികുമാര്‍ പറഞ്ഞു.
ഇത്തവണ നരേന്ദ്രമോദിയുടെ വികസനത്തിനായിരിക്കും ജനങ്ങള്‍ വോട്ടു ചെയ്യുക. കേരളത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ഇടതുവലതു മുന്നണികളുടെ ശ്രമം വിലപ്പോകില്ലെന്നും ഹരികുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: