ഒരു മണ്ഡലത്തില്‍ നില്ക്കുക, ജയിക്കുക, മണ്ഡലത്തിലേക്ക് പിന്നെ തിരിഞ്ഞുനോക്കാതിരിക്കുക, അടുത്ത തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറുക. എം വി രാഘവനാണ് ഇക്കാര്യത്തില്‍ കേമന്‍. പത്തു തവണ മത്സരിച്ചത് 10 മണ്ഡലങ്ങളില്‍നിന്ന്. ഏഴുതവണ നിയമ സഭയിലെത്തി. മാടായി (1970), തളിപ്പറമ്പ്(1977), കൂത്തുപറമ്പ് (1980), പയ്യന്നൂര്‍ (1982)സിപിഎം പ്രതിനിധിയായും അഴിക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ്(2001) മണ്ഡലങ്ങളില്‍ നിന്ന് സിഎംപി അംഗമായും ജയിച്ചു.
പി സി ചാക്കോയാണ് ജയിപ്പിച്ചുവിട്ട ജനത്തെ അഭിമുഖീകരിക്കാന്‍ മടിച്ച് മണ്ഡലം മാറിയവരില്‍ രണ്ടാമന്
1980ല്‍ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ത്ഥിയായി പിറവം മണ്ഡലത്തില്‍ നിന്നായിരുന്നു ചാക്കോയുടെ കന്നി ജയം. നിയമസഭയിലേക്ക്. നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പും കിട്ടി. കോണ്‍ഗ്രസില്‍ തിരിച്ചെത്തി 1991ല്‍ തൃശൂര്‍ ലോക്സഭയില്‍ നിന്ന് ജയം. അടുത്ത തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നില്ക്കാന് ധൈര്യം വന്നില്ല. മുകുന്ദപുരത്ത് മാറി. അവിടെ ജയിച്ചു. ചാക്കോയ്ക്ക് പകരം തൃശൂരില്‍ നിന്ന കെ. കരുണാകരന് തോറ്റു. 1998ല്‍ ഇടുക്കിയിലാണ് മത്സരത്തിനിറങ്ങിയത്. ജയിച്ചു. 99ല്‍ ഇടുക്കി ഉപേക്ഷിച്ച് കോട്ടയത്തേക്ക്. കെ.സുരേഷ്കുറുപ്പിനോട് തോറ്റു. പിന്നീടു നടന്ന രണ്ടു തെരഞ്ഞെടുപ്പുകളില്‍ നിന്ന് മാറി നിന്നു. 2009 ല്വീണ്ടും തൃശൂരിലെത്തി ജയിച്ചു. വീണ്ടും മണ്ഡലം മാറി 2014ല്‍ ചാലക്കുടിയില്‍ നടന് ഇന്നസെന്റിനോട് തോറ്റു. 2019 ല്‍ ദല്ഹില്് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയുണ്ടായിരുന്നു. സീറ്റ് കിട്ടിയില്ല. കോണ്‍ഗ്രസ് വിട്ടു. എന്‍ സിപി സംസ്ഥാന അധ്യക്ഷനായി ഇടതിനൊപ്പം.
മണ്ഡലം മാറ്റത്തില്‍ അടുത്തു നില്‍ക്കുന്നത് മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരാണ്. നാലു തവണ നാല് മണ്ഡലത്തെയാണ് (തിരുവല്ല, അമ്പലപ്പുഴ, പീരുമേട്, തിരുവനന്തപുരം) പികെവി ലോക്സഭയില്‍ പ്രതിനിധീകരിച്ചത്. കോട്ടയംകാരനായ പി കെ വി മൂന്നു തവണ നിയമസഭയിലേക്കും മതസരിച്ചത് ആലപ്പുഴയില്‍നിന്ന് .1977 ലും 80ലും ജയിച്ചു. 1982 ല്‍ തോറ്റു.
എ.കെ ഗോപാലനാണ് മറ്റൊരു മണ്ഡലോട്ടക്കാരന്‍. 1951ല്‍ കണ്ണൂരില്‍ നിന്നും ഇയിച്ച എകെജി 1957, 62, 67 വര്‍ഷങ്ങളില്‍ കാസര്‍കോടാണ് മത്സരിച്ചത്. കാസര്‍കോട് സൂരക്ഷിതല്ലന്ന് കണ്ട് 71ല്‍ പാലക്കാട്ടേയ്ക്ക് പാലായനം ചെയ്തു. അവിടെ ജയിച്ചു. പക്ഷേ കാസര്‍കോട് എകെജിയ്ക്ക് പകരം മത്സരിച്ച ഇ.കെ. നായനാര്‍ തോറ്റു.
ജയിച്ച മണ്ഡലത്തില്‍ പിന്നീട് മത്സരിക്കാതെ പേടിച്ചോടിയ മറ്റൊരു പ്രമുഖന് സി.എം സ്റ്റീഫനാണ്. 1971ല്‍ മൂവാറ്റുപുഴയില്‍ നിന്നും ജയിച്ച സ്റ്റീഫന്‍ 77ല്‍ ഇടുക്കിയിലാണ് നിന്നത്. ഇടുക്കിയുടെ ആദ്യ ലോകസഭാംഗമായെങ്കിലും 80ല്‍ മണ്ഡലം ദല്‍ഹിയാക്കി. എതിരാളി സാക്ഷാല്‍ എ.ബി.വാജ്പേയി. തോറ്റെങ്കിലും സ്റ്റീഫനെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ വീണ്ടും നിര്‍ത്തി ജയിപ്പിച്ചു. ജനതാ ഭരണകാലത്ത് പ്രതിപക്ഷ നേതാവുമായി.
നാലു മണ്ഡലങ്ങളില്‍ മത്സരിക്കുകയും മൂന്നിടത്ത് ജയിക്കുകയും ചെയ്ത് നിയമസഭയില്‍ എത്തിയ ആളാണ് എം എം ഹസ്സന്. കഴക്കൂട്ടം, തിരുവനന്തപുരം വെസ്റ്റ്, കായംകുളം എന്നിവിടങ്ങളില്‍ നിന്ന് ജയിച്ചപ്പോള്‍ ചടയമംഗലത്ത് തോറ്റു. ചിറയന്‍ കീഴ് പാര്‍ലമെന്റ് മണ്ഡത്തിലും മത്സരിച്ച് തോറ്റിട്ടുണ്ട്
വികെ കൃഷ്ണമോനോന് (മുംബൈ, മിഡാനാപൂര്‍ , തിരുവനന്തപുരം), രവീന്ദ്രവര്‍മ്മ (തിരുവല്ല, റാഞ്ചി, മുംബൈ), (സുശീല ഗോപാലന് ( അമ്പലപ്പുഴ, ആലപ്പുഴ, ചിറയന്‍കീഴ്), സുലൈമാന്‍ സേട്ട് (കോഴിക്കോട്, മഞ്ചേരി, പൊന്നാനി), കെ കരുണാകരന് ( മുകുന്ദപുരം, തിരുവനന്തപുരം), പി ജെ കുര്യന് (ഇടുക്കി, മാവേലിക്കര), രമേശ് ചെന്നിത്തല( മാവേലിക്കര, കോട്ടയം), ബി കെ നായര്‍ (മാവേലിക്കര, കൊല്ലം), മുല്ലപ്പള്ളി രാമചന്ദ്രന് (കണ്ണൂര്‍, വടകര), കൊടിക്കുന്നില്‍ സുരേഷ് (അടൂര്‍, മാവേലിക്കര), ഇ. അഹമ്മദ് (മഞ്ചേരി, പൊന്നാനി), കെ മുരളീധരന് ( കോഴിക്കോട്, വടകര) എന്നിവരും ജയിച്ച മണ്ഡലം വിട്ട് മറ്റൊരിടത്ത് ജനവിധി തേടി ലോക സഭയിലേയക്ക് ജയം കണ്ടവരാണ്.
ജയിച്ച് ഉപേക്ഷിച്ചതല്ലങ്കിലും കൂടുതല്‍ മണ്ഡലത്തില്‍ മത്സരിച്ചവരുടെ പട്ടികയില്‍ ഒ രാജഗോപാലും മുന്നിലാണ്. 1967 ലും 70 ലും ജനസംഘം സ്ഥാനാര്‍ത്ഥിയായി പാലക്കാട് നിയമസഭയില്‍നിന്ന് മത്സരിച്ച ഒ. രാജഗോപാല്‍ 1982 ലും 2006 ലും അവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയും ആയി. 1980 ല്‍ കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. 1991, 1999 2004, 2014 വര്‍ഷങ്ങളില്‍ തിരുവന്തപുരത്തു നിന്ന് ലോകസഭയിലേയക്ക് മത്സരിച്ചെങ്കിലും 2014ല്‍ രണ്ടാം സ്ഥാനത്തെത്തിയതായിരുന്നു വലിയ നേട്ടം. ഇതിനിടയില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് നാലു തവണ നിയമസഭയിലേയ്ക്കും മത്സരിച്ചു. 2011 ല്‍ നേമം, 2012ല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്, 2015ല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പ്്, 2016 ല്‍ വീണ്ടും നേമം. നേമത്ത് ജയിച്ച് കേരളത്തിലെ ആദ്യത്തെ ബിജെപി എംഎല്‍എ ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: