Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആലത്തൂരില്‍ ജയിക്കേണ്ടത് കേരളത്തിന്റെ മനഃസാക്ഷി

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Mar 26, 2024, 02:22 am IST
in Editorial

മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ എല്ലാ മണ്ഡലങ്ങളിലും അണിനിരന്നതോടെ പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ചിത്രം വ്യക്തമായിരിക്കുന്നു. കൊല്ലം, എറണാകുളം, ആലത്തൂര്‍, വയനാട് എന്നീ പ്രധാനപ്പെട്ട നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് ബിജെപി പ്രഖ്യാപിക്കാതിരുന്നത് വലിയ ഉദ്വേഗംതന്നെ സൃഷ്ടിച്ചിരുന്നു. മാധ്യമങ്ങള്‍ ഓരോ ദിവസവും പലരുടെയും പേരുകള്‍ പറഞ്ഞുകൊണ്ടിരുന്നെങ്കിലും അവര്‍ക്ക് ഊഹിക്കാന്‍ കഴിയാതിരുന്ന ചില പേരുകളാണ് അഞ്ചാമത്തെ പട്ടികയിലൂടെ ബിജെപി പുറത്തുവിട്ടത്. കൊല്ലത്ത് സിനിമാ താരം ജി.കൃഷ്ണകുമാറും, എറണാകുളത്ത് ഡോ.കെ.എസ്. രാധാകൃഷ്ണനുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍. രാജ്യത്തെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ ആരായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥിയെന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു എല്ലാവരും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു. വയനാട്ടില്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായി ആനി രാജയുമുണ്ട്. ദേശീയതലത്തില്‍ ഒരു മുന്നണിയില്‍പ്പെടുന്ന രാഹുലും ആനിയും വയനാട്ടില്‍ വന്ന് പരസ്പരം എതിര്‍ക്കുന്നതിനെ ആരും കാര്യമായിട്ടെടുക്കുന്നില്ല. ഇരുവരും തമ്മിലുള്ളത് സൗഹൃദ മത്സരമാണെന്ന് കരുതാത്തവര്‍ കുറയും. ഈ സാഹചര്യത്തില്‍ കെ.സുരേന്ദ്രന്റെ രംഗപ്രവേശം ഇടതു-വലതു മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. ഒത്തുകളിക്കാര്‍ക്ക് ഇനി പുതിയ തന്ത്രങ്ങള്‍ മെനയേണ്ടിവരും.

ആലത്തൂര്‍ സംവരണ മണ്ഡലത്തില്‍ ഡോ.ടി.എന്‍. സരസു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വന്നിരിക്കുന്നതും മത്സരത്തിന്റെ സ്വഭാവം മാറ്റിമറിക്കുമെന്ന് ഉറപ്പാണ്. ഇവിടെ രമ്യ ഹരിദാസിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കി സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫും, മന്ത്രി കെ.രാധാകൃഷ്ണനെ ഇറക്കി സീറ്റ് തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫും ശ്രമിക്കുന്നതിനിടെയാണ് സരസു ടീച്ചറുടെ രംഗപ്രവേശം. ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപ്പട്ടിക പരിശോധിച്ചവര്‍ക്ക് ഈ പേര് കാണാനായില്ല. ആലത്തൂരില്‍ ശരിക്കും ഒരു മാസ്റ്റര്‍സ്‌ട്രോക്കാണ് ബിജെപി നടത്തിയിരിക്കുന്നത്. ആലത്തൂരിനെ പ്രതിനിധീകരിക്കാനുള്ള അര്‍ഹതയും യോഗ്യതയും പരിശോധിക്കുമ്പോള്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികളെക്കാള്‍ ഒരുപാട് മുന്നിലാണ് സരസു ടീച്ചര്‍. പ്രശസ്തമായ പാലക്കാട് വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പാളായിരുന്ന ടി.എന്‍. സരസു അക്കാദമിക് രംഗത്ത് മികവ് തെളിയിച്ചയാളാണ്. മൂന്നു പതിറ്റാണ്ടോളം നീളുന്ന അധ്യാപന ജീവിതത്തില്‍ രണ്ട് വര്‍ഷം മാത്രമാണ് സരസു ടീച്ചര്‍ വിക്‌ടോറിയ കോളജില്‍ ഇല്ലാതിരുന്നത്. ഈ ചെറിയ ഇടവേളയ്‌ക്കുശേഷം പ്രിന്‍സിപ്പലായി തിരിച്ചെത്തിയ ടീച്ചര്‍ ഈ കോളജില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നു. പഠനനിലവാരം ഉയര്‍ത്തുന്നതിനും കോളജിന്റെ അന്തസ്സ് വര്‍ധിപ്പിക്കുന്നതിനും കഴിയാവുന്നതെല്ലാം ചെയ്തു. അന്ധമായ കാമ്പസ് രാഷ്‌ട്രീയത്തെ എതിര്‍ക്കുകയും, വിദ്യാര്‍ത്ഥികളെ സ്വന്തം കൂടപ്പിറപ്പുകളെപ്പോലെ കണ്ട് സഹായിക്കുകയും ചെയ്ത സരസു ടീച്ചര്‍ മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചത് സിപിഎമ്മിന്റെയും അവരുടെ വിദ്യാര്‍ത്ഥി സംഘടനയുടെയും ശത്രുത ക്ഷണിച്ചുവരുത്തി.

എസ്എഫ്‌ഐ ഫാസിസത്തിന് കീഴടങ്ങാതിരുന്ന ടി.എന്‍. സരസുവിനെ വിക്‌ടോറിയ കോളജില്‍നിന്ന് അപമാനിച്ചിറക്കിവിടുകയാണ് ചെയ്തത്. അധ്യാപന ജീവിതത്തില്‍നിന്ന് പടിയിറങ്ങുന്ന ടീച്ചറെ ആ കലാലയത്തിന്റെ മുറ്റത്ത് കുഴിമാടമൊരുക്കി അതിന് മുകളില്‍ പൂക്കള്‍ വിതറിയാണ് എസ്എഫ്‌ഐ യാത്രയയപ്പ് നല്‍കിയത്. കേരളത്തിന്റെ ശിരസ്സ് അപമാനഭാരംകൊണ്ട് താണുപോയ ഈ സംഭവത്തെ ന്യായീകരിക്കുകയും, പ്രാകൃതമായ ഈ പ്രവൃത്തി ചെയ്തവരെ സംരക്ഷിക്കുകയുമായിരുന്നു സിപിഎമ്മും കേരളം ഭരിക്കുന്നവരും. ആധുനിക ചിത്രകലയിലെ ‘പ്രതിഷ്ഠാപന’ രീതിയാണ് ഇതെന്നായിരുന്നു സിപിഎം നേതാവും മുന്‍ സാംസ്‌കാരിക മന്ത്രിയുമായ എം.എ.ബേബി പറഞ്ഞത്. അത്യന്തം നിന്ദാര്‍ഹമായ ഈ നടപടിക്കെതിരെ ഒരക്ഷരംപോലും മിണ്ടാതിരുന്നയാളാണ് മന്ത്രി കെ.രാധാകൃഷ്ണന്‍. ഇതേ രാധാകൃഷ്ണന്‍ ആലത്തൂരില്‍ സരസു ടീച്ചറുടെ എതിരാളിയായെത്തുമ്പോള്‍ നീതിബോധമുള്ള ജനങ്ങള്‍ ചിന്തിക്കും. സരസു ടീച്ചറിലൂടെ ആലത്തൂരില്‍ മത്സരിക്കുന്നത് കേരളത്തിന്റെ മനഃസാക്ഷിയാണ്. പൂക്കോട് വെറ്ററിനറി കോളജ് കാമ്പസില്‍ സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ ഫാസിസം കൊന്നുതള്ളിയതിന്റെ വേദന കേരളീയ സമൂഹം ഇപ്പോഴും അനുഭവിക്കുകയാണ്. ഇതേ എസ്എഫ്‌ഐ ഫാസിസത്തിന്റെ ഇരയാണ് സരസു ടീച്ചറും. ആത്മാഭിമാനം അടിയറവയ്‌ക്കാത്ത ദളിതരെ അപമാനിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ രാഷ്‌ട്രീയത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ശക്തിദുര്‍ഗമാണ് സരസു ടീച്ചര്‍. കഴിവും കാര്യപ്രാപ്തിയുമുള്ള ഈ അദ്ധ്യാപികയ്‌ക്ക് വോട്ടു ചെയ്താല്‍ അത് ഒരിക്കലും പാഴാവില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയും.

Tags: alathurLoksabha Election 2024Kerala's conscience
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്സോ കേസ് ചുമത്തി

Kerala

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

Kerala

ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ പൊലിസ് കേസ്

Kerala

പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ എസ് ഐക്ക് 2 മാസം തടവ്, ശിക്ഷ മരവിപ്പിച്ചു

Kerala

സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; വിദ്യാർത്ഥികള്‍ക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.