ഉയരച്ചന്തത്തിന്റെ പേരില്‍ കേരളത്തിലെ നിരവധി ആനപ്രേമികളുടെ പ്രിയങ്കരനായ ഗജരാജന്‍ മംഗലാംകുന്ന് അയ്യപ്പന് വിടവാങ്ങി. അസുഖബാധിതനായി ചികിത്സയിലായിരുന്നു.
പാലക്കാട് മംഗലാകുന്ന് ആനതറവാട്ടിലെ കൊമ്പനായ അയ്യപ്പന് കേരളത്തിലുടനീളം നിരവധി ആരാധകരുണ്ട്. ആനക്കമ്പക്കാരുടെ മാത്രമല്ല, വിഖ്യാതരായ ഫൊട്ടോഗ്രാഫര്‍മാരുടെ കൂടി പ്രിയതാരമായിരുന്നു മംഗലാംകുന്ന് അയ്യപ്പന്. കാരണം തലയെടുപ്പോട് കൂടിയുള്ള അവന്റെ നില്പ് ആരും മതിമറന്ന് നോക്കിനിന്നുപോകുന്ന നില്പാണ്. തികഞ്ഞ ആനച്ചന്തത്തിന്റെ, ഉയരച്ചന്തത്തിന്റെ ദൃഷ്ടാന്തമായി വ്യത്യസ്തനായി ഈ കൊമ്പന് നിലകൊണ്ടു.
പാദരോഗത്തെ തുടര്‍ന്ന് അവശനായ അയ്യപ്പന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീറ്റയും വെള്ളവും എടുത്തിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാത്രിയോടെ ചരിയുകയായിരുന്നു. തൃശൂര്‍പൂരം, ആറാട്ടുപുഴ പൂരം, ഇത്തിത്താനം ഗജമേള, ആനയടി പൂരം തുടങ്ങിയ പ്രധാന ഉത്സവങ്ങളിലെല്ലാം അറിയപ്പെടുന്ന തിടമ്പാനയായിരുന്നു അയ്യപ്പന്. ഗജരാജവൈഢൂര്യം എന്ന പട്ടവും മംഗലാംകുന്ന് അയ്യപ്പന് ലഭിച്ചിട്ടുണ്ട്.
മംഗലാംകുന്ന് കര്‍ണന്റെ വിയോഗത്തിന് പിന്നാലെ അയ്യപ്പന്റെയും വിടവാങ്ങല്‍ ലക്ഷണമൊത്ത കൊമ്പന്മാരുടെ അഭാവത്തിലേക്ക് കേരളത്തെ നയിക്കുകയാണ്. ഭാവിയില്‍ പൂരച്ചന്തത്തെക്കൂടി ബാധിക്കാവുന്ന തരത്തിലാണ് ലക്ഷണമൊത്ത കൊമ്പന്മാര് വിയോഗവാര്‍ത്തകള്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: