Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ ഊര്‍ജ്ജസ്വലയായി മുന്നില്‍ നിന്ന പെണ്‍കൊടി.. ലണ്ടനില്‍ ട്രക്കിടിച്ച് മരിച്ചപ്പോഴും മറക്കാനാവാത്ത ആ നിറഞ്ഞ പുഞ്ചിരി…

അച്ഛന്‍ ലഫ്. ജനറല്‍ ഡോ.എസ്.പി. കൊച്ചാര്‍ എഴുതി:" ഞാനെന്റെ മകളുടെ ചാരം ശേഖരിക്കാന്‍ ലണ്ടനില്‍ കാത്ത് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം അവള്‍ ട്രക്കിടിച്ച് മരിച്ചു. ഞങ്ങള്‍ക്ക് അത് തീരാത്ത ആഘാതമാണ്. അവളുടെ അസംഖ്യം കൂട്ടുകാര്‍ക്കും..നിങ്ങള്‍ക്ക് എന്തെങ്കിലും -ചിത്രമോ, ഓര്‍മ്മയോ- പങ്കുവെയ്‌ക്കാനുണ്ടെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് അത് ചെയ്യാം".

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 11:20 pm IST
in India

ലണ്ടന്‍:  അച്ഛന്‍ ലഫ്. ജനറല്‍ ഡോ.എസ്.പി. കൊച്ചാര്‍ എഴുതി:” ഞാനെന്റെ മകളുടെ ചാരം ശേഖരിക്കാന്‍ ലണ്ടനില്‍ കാത്ത് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം അവള്‍ ട്രക്കിടിച്ച് മരിച്ചു. ഞങ്ങള്‍ക്ക് അത് തീരാത്ത ആഘാതമാണ്. അവളുടെ അസംഖ്യം കൂട്ടുകാര്‍ക്കും..നിങ്ങള്‍ക്ക് എന്തെങ്കിലും -ചിത്രമോ, ഓര്‍മ്മയോ- പങ്കുവെയ്‌ക്കാനുണ്ടെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് അത് ചെയ്യാം”. നിമിഷങ്ങള്‍ക്കകം അച്ഛന്‍ പങ്കുവെച്ച മകളുടെ പേരിലുള്ള സമൂഹമാധ്യമപേജില്‍ ലണ്ടനില്‍ ട്രക്കിടിച്ച് മരിച്ച ചെയ്സ്ത കൊച്ചാറിന്റെ ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളും പോഡ് കാസ്റ്റുകളും നിറഞ്ഞു.

ചെയ്സ്തയുടെ പിതാവ് ലഫ്. ജനറല്‍ ഡോ. എസ് പി കൊച്ചാറിന്റെ കുറിപ്പ്:

നീതി ആയോഗിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ അമിതാഭ് കാന്തിന്റെ ടീമില്‍ ജോലി ചെയ്യുകയായിരുന്നു ചെയ്സ്ത കൊച്ചാല്‍ എന്ന 33 കാരി. സദാ പുഞ്ചിരി തൂകുന്ന, ഊര്‍ജ്ജസ്വലയായ, അതിവേഗം പുതിയ കാര്യങ്ങള്‍ ചിന്തിക്കുന്ന പെണ്‍കുട്ടി. അധികം വൈകാതെ അവര്‍ ടീമില്‍ നിന്നും വിട്ടുപോയി. ലണ്ടനിലെ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഡോക്ടറേറ്റ് നേടുകയായിരുന്നു ലക്ഷ്യം.

ലണ്ടനില്‍, പതിവുപോലെ കോളെജില്‍ നിന്നും സൈക്കിളില്‍ താമസസ്ഥലത്തേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. പൊടുന്നനെയാണ് ചെയ്സ്ത കൊച്ചാറിന്റെ അസംഖ്യം കൂട്ടുകാരുടെയും കുടുംബത്തിന്റെയും ഹൃദയം തകര്‍ത്ത ദുരന്തമുണ്ടായത്. ഒരു ട്രക്ക് സൈക്കിള്‍ ഇടിച്ചുതെറിപ്പിച്ച ശേഷം ചെയ്സ്ത കൊച്ചാറിന്റെ മേല്‍ കയറിയിറങ്ങി.

മോദിയുടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ പ്രകൃതിയ്‌ക്ക് കോട്ടം തട്ടാത്ത വിധം എങ്ങിനെ ജീവിതവും ജീവിത രീതികളും ചിട്ടപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള പദ്ധതിയിലായിരുന്നു ചെയ്സ്ത ജോലി ചെയ്തിരുന്നത്. പ്രകൃതിയെ യാതൊരു വിധത്തിലും തകര്‍ക്കാത്ത സംസ്കാരവും ജീവിതരീതിയുമായിരുന്നു ഭാരതത്തിന്‍റേത്. അത്തരം ചിന്താഗതികളിലേക്ക് പരമാവധി പേരെ തിരിച്ചുകൊണ്ടുപോകാന്‍ ഉതകുന്ന പദ്ധതികള്‍ രൂപപ്പെടുത്തുന്നതോടൊപ്പം ഇപ്പോഴത്തെ കാലത്തിനും ഉതകുന്ന പ്രായോഗികമായ ഒരു ജീവിതശൈലി രൂപപ്പെടുത്തുക എന്നിങ്ങനെ അസംഖ്യം വെല്ലുവിളികളായിരുന്നു. ചെയ്സ്ത കൊച്ചാര്‍ മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ അക്ഷീണം യത്നിച്ചു. അല്ലെങ്കിലും രാജ്യത്തിന് വേണ്ടി നിഷ്കാമകര്‍മ്മം ചെയ്യുന്ന ഇത്തരം വിദ്യാസമ്പന്നരും അതിബുദ്ധിശാലികളുമായ യുവതയാണല്ലോ മോദിയുടെ സ്വത്ത്.

അമിതാഭ് കാന്ത് പങ്കുവെച്ച കുറിപ്പ്:

Cheistha Kochar worked with me on the #LIFE programme in @NITIAayog She was in the #Nudge unit and had gone to do her Ph.D in behavioural science at #LSE
Passed away in a terrible traffic incident while cycling in London. She was bright, brilliant & brave and always full of… pic.twitter.com/7WyyklhsTA

— Amitabh Kant (@amitabhk87) March 23, 2024

“നീതി ആയോഗിന്റെ നഡ്ജ് പദ്ധതിയില്‍ ജോലി ചെയ്ത ചെയ്സ്ത ഊര്‍ജ്ജ്വലയും മിടുക്കിയും ബുദ്ധിശാലിയും പ്രസരിപ്പ് നിറഞ്ഞവളും ആയിരുന്നു. ബിഹേവിയറല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടാനാണ് അവള്‍ ലണ്ടനിലേക്ക് പോയത്. ലണ്ടനില്‍ സൈക്കിളില്‍ പോകുമ്പോള്‍ അവള്‍ ക്രൂരമായ ഒരു റോഡപകടത്തില്‍ പെട്ടു. വളരെ നേരത്തെ വിട്ടുപിരിഞ്ഞുപോയി….”- ഇങ്ങിനെയാണ് മോദി സര്‍ക്കാരിന്റെ ഭാവി പദ്ധതികള്‍ കരുപ്പിടിപ്പിക്കുന്ന നീതി ആയോഗ് വിഭാഗത്തിന്റെ മുന്‍ സിഇഒ ആയ അമിതാഭ് കാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചത്.

ഒരു വര്‍ഷം മുന്‍പ് ലണ്ടനില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഒരു യുവാവിനെ ചെയ്സ്ത വിവാഹം ചെയ്തിരുന്നു.

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ഇക്കണോമിക്സില്‍ ബിരുദമെടുത്ത ശേഷം ചെയ്സ്ത ചിക്കാഗോ യൂണിവേഴ്സിറ്റി, പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി, അശോക യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഇക്കണോമിക്സ് പഠിച്ചു. അശോകാ സര്‍വ്വകലാശാലയും ബില്‍ ആന്‍റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനും പിന്തുണയ്‌ക്കുന്ന സെന്‍റര്‍ ഫോര്‍ സോഷ്യല്‍ ആന്‍റ് ബിഹേവിയര്‍ ചെയ്ഞ്ചില്‍ ചെയ്സ്ത വന്‍സംഭാവനകള്‍ നല്കിയിരുന്നു. ബുദ്ധിവൈഭവം കൊണ്ടും ഊര്‍ജ്ജസ്വലതകൊണ്ടും കലര്‍പ്പില്ലാത്ത ശുദ്ധമായ പെരുമാറ്റം കൊണ്ടും ചുറ്റുമുള്ളവരില്‍ മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്ന പെണ്‍കുട്ടിയായിരുന്നു ചെയ്സ്ത.

Tags: Cheistha KochcharCheisthaKochcharRIPNITIAYOGLondon accidentLatest info
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.