ലണ്ടന്‍: അച്ഛന് ലഫ്. ജനറല്‍ ഡോ.എസ്.പി. കൊച്ചാര്‍ എഴുതി:” ഞാനെന്റെ മകളുടെ ചാരം ശേഖരിക്കാന്‍ ലണ്ടനില്‍ കാത്ത് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം അവള് ട്രക്കിടിച്ച് മരിച്ചു. ഞങ്ങള്‍ക്ക് അത് തീരാത്ത ആഘാതമാണ്. അവളുടെ അസംഖ്യം കൂട്ടുകാര്‍ക്കും..നിങ്ങള്‍ക്ക് എന്തെങ്കിലും -ചിത്രമോ, ഓര്‍മ്മയോ- പങ്കുവെയ്ക്കാനുണ്ടെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് അത് ചെയ്യാം”. നിമിഷങ്ങള്‍ക്കകം അച്ഛന് പങ്കുവെച്ച മകളുടെ പേരിലുള്ള സമൂഹമാധ്യമപേജില്‍ ലണ്ടനില്‍ ട്രക്കിടിച്ച് മരിച്ച ചെയ്സ്ത കൊച്ചാറിന്റെ ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളും പോഡ് കാസ്റ്റുകളും നിറഞ്ഞു.
ചെയ്സ്തയുടെ പിതാവ് ലഫ്. ജനറല്‍ ഡോ. എസ് പി കൊച്ചാറിന്റെ കുറിപ്പ്:
നീതി ആയോഗിന്റെ ലൈഫ് മിഷന് പദ്ധതിയില്‍ അമിതാഭ് കാന്തിന്റെ ടീമില്‍ ജോലി ചെയ്യുകയായിരുന്നു ചെയ്സ്ത കൊച്ചാല്‍ എന്ന 33 കാരി. സദാ പുഞ്ചിരി തൂകുന്ന, ഊര്‍ജ്ജസ്വലയായ, അതിവേഗം പുതിയ കാര്യങ്ങള്‍ ചിന്തിക്കുന്ന പെണ്‍കുട്ടി. അധികം വൈകാതെ അവര്‍ ടീമില്‍ നിന്നും വിട്ടുപോയി. ലണ്ടനിലെ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഡോക്ടറേറ്റ് നേടുകയായിരുന്നു ലക്ഷ്യം.
ലണ്ടനില്‍, പതിവുപോലെ കോളെജില്‍ നിന്നും സൈക്കിളില്‍ താമസസ്ഥലത്തേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. പൊടുന്നനെയാണ് ചെയ്സ്ത കൊച്ചാറിന്റെ അസംഖ്യം കൂട്ടുകാരുടെയും കുടുംബത്തിന്റെയും ഹൃദയം തകര്‍ത്ത ദുരന്തമുണ്ടായത്. ഒരു ട്രക്ക് സൈക്കിള്‍ ഇടിച്ചുതെറിപ്പിച്ച ശേഷം ചെയ്സ്ത കൊച്ചാറിന്റെ മേല്‍ കയറിയിറങ്ങി.
മോദിയുടെ ലൈഫ് മിഷന് പദ്ധതിയില്‍ പ്രകൃതിയ്ക്ക് കോട്ടം തട്ടാത്ത വിധം എങ്ങിനെ ജീവിതവും ജീവിത രീതികളും ചിട്ടപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള പദ്ധതിയിലായിരുന്നു ചെയ്സ്ത ജോലി ചെയ്തിരുന്നത്. പ്രകൃതിയെ യാതൊരു വിധത്തിലും തകര്‍ക്കാത്ത സംസ്കാരവും ജീവിതരീതിയുമായിരുന്നു ഭാരതത്തിന്റേത്. അത്തരം ചിന്താഗതികളിലേക്ക് പരമാവധി പേരെ തിരിച്ചുകൊണ്ടുപോകാന്‍ ഉതകുന്ന പദ്ധതികള്‍ രൂപപ്പെടുത്തുന്നതോടൊപ്പം ഇപ്പോഴത്തെ കാലത്തിനും ഉതകുന്ന പ്രായോഗികമായ ഒരു ജീവിതശൈലി രൂപപ്പെടുത്തുക എന്നിങ്ങനെ അസംഖ്യം വെല്ലുവിളികളായിരുന്നു. ചെയ്സ്ത കൊച്ചാര്‍ മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ അക്ഷീണം യത്നിച്ചു. അല്ലെങ്കിലും രാജ്യത്തിന് വേണ്ടി നിഷ്കാമകര്‍മ്മം ചെയ്യുന്ന ഇത്തരം വിദ്യാസമ്പന്നരും അതിബുദ്ധിശാലികളുമായ യുവതയാണല്ലോ മോദിയുടെ സ്വത്ത്.
അമിതാഭ് കാന്ത് പങ്കുവെച്ച കുറിപ്പ്:
Cheistha Kochar worked with me on the #LIFE programme in @NITIAayog She was in the #Nudge unit and had gone to do her Ph.D in behavioural science at #LSE
Passed away in a terrible traffic incident while cycling in London. She was bright, brilliant & brave and always full of… pic.twitter.com/7WyyklhsTA— Amitabh Kant (@amitabhk87) March 23, 2024
“നീതി ആയോഗിന്റെ നഡ്ജ് പദ്ധതിയില്‍ ജോലി ചെയ്ത ചെയ്സ്ത ഊര്ജ്ജ്വലയും മിടുക്കിയും ബുദ്ധിശാലിയും പ്രസരിപ്പ് നിറഞ്ഞവളും ആയിരുന്നു. ബിഹേവിയറല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടാനാണ് അവള് ലണ്ടനിലേക്ക് പോയത്. ലണ്ടനില്‍ സൈക്കിളില്‍ പോകുമ്പോള്‍ അവള് ക്രൂരമായ ഒരു റോഡപകടത്തില്‍ പെട്ടു. വളരെ നേരത്തെ വിട്ടുപിരിഞ്ഞുപോയി….”- ഇങ്ങിനെയാണ് മോദി സര്‍ക്കാരിന്റെ ഭാവി പദ്ധതികള്‍ കരുപ്പിടിപ്പിക്കുന്ന നീതി ആയോഗ് വിഭാഗത്തിന്റെ മുന്‍ സിഇഒ ആയ അമിതാഭ് കാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചത്.
ഒരു വര്‍ഷം മുന്‍പ് ലണ്ടനില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഒരു യുവാവിനെ ചെയ്സ്ത വിവാഹം ചെയ്തിരുന്നു.
ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ഇക്കണോമിക്സില്‍ ബിരുദമെടുത്ത ശേഷം ചെയ്സ്ത ചിക്കാഗോ യൂണിവേഴ്സിറ്റി, പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി, അശോക യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഇക്കണോമിക്സ് പഠിച്ചു. അശോകാ സര്‍വ്വകലാശാലയും ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനും പിന്തുണയ്ക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്റ് ബിഹേവിയര്‍ ചെയ്ഞ്ചില്‍ ചെയ്സ്ത വന്‍സംഭാവനകള്‍ നല്‍കിയിരുന്നു. ബുദ്ധിവൈഭവം കൊണ്ടും ഊര്‍ജ്ജസ്വലതകൊണ്ടും കലര്‍പ്പില്ലാത്ത ശുദ്ധമായ പെരുമാറ്റം കൊണ്ടും ചുറ്റുമുള്ളവരില്‍ മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്ന പെണ്‍കുട്ടിയായിരുന്നു ചെയ്സ്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: