കണ്ണൂര്‍: ഭാരതീയ ദൂര്‍സഞ്ചാര്‍ പെന്‍ഷനേഴ്‌സ് സംഘ് പ്രഥമ സംസ്ഥാന സമ്മേളനം കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ ചേര്‍ന്നു. ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹ സംഘടന സെക്രട്ടറി എം.പി. രാജീവന്‍ ഉദ്ഘാടനം ചെയ്തു.
ഭാരതീയ ദൂര്‍ സഞ്ചാര്‍ പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് പി.എം. ജോഷി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹരി വി.ലോവാനി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.എം. രാജു, ദേശീയ ഉപദേഷ്ടാവ് എ. പ്രസാദ്, കണ്ണൂര്‍ ഡിവിഷന്‍ സംഘടനാ സെക്രട്ടറി ബി. വിനോദ്, പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി കെ.എന്‍. വിനോദന്‍ മാസ്റ്റര്‍, പി. റെജില്‍കാന്ത് (ബിടിഇയു) എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ മോഹന്‍ ബാബു സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ കെ.പി. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് കേരള ഉത്തര്‍ പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം സമാരോപ് സന്ദേശം നല്‍കി. ഭാരതീയ ദൂര്‍ സഞ്ചാര്‍ പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ വൈസ് പ്രസിഡന്റ് ഷീല രാമചന്ദ്രന്‍ നന്ദി പറഞ്ഞു.
ഭാരതീയ ദൂര്‍ സഞ്ചാര്‍ പെന്‍ഷനേഴ്‌സ് സംഘ് കേരള സര്‍ക്കിള്‍ ഭാരവാഹികളായി പി.എം. ജോഷി എറണാകുളം (പ്രസിഡന്റ്), കെ.എ. ഗിരിജകുമാരി ഏറണാകുളം, ജി. ചന്ദ്രശേഖരന്‍നായര്‍ ഏറണാകുളം, തുളസീധരന്‍ പിളള കൊല്ലം (വൈസ് പ്രസിഡന്റുമാര്‍), കെ.പി. രാധാകൃഷ്ണന്‍ (സെക്രട്ടറി), പി.വി. സുബ്രഹ്മണ്യന്‍ പാലക്കാട് (ഡെപ്യൂട്ടി സെക്രട്ടറി), മോഹന്‍ദാസ് മലപ്പുറം (അസി. സെക്രട്ടറി), ടി.കെ. ബാബു കോഴിക്കോട് (സംഘടനാ സെക്രട്ടറി), കേശവന്‍ മലപ്പുറം (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പ്രഭാകരന്‍ (മലപ്പുറം), കെ. ശ്രീനിവാസന്‍ (കണ്ണൂര്‍), ഇ. ശിവകൃഷ്ണന്‍ (കണ്ണൂര്‍), ടി.പി. വിനോദ് (കണ്ണൂര്‍), കെ. രഘുനാഥ് (തൃശ്ശൂര്‍), ടി.ആര്‍. മാധവന്‍, സുരേന്ദ്രന്‍ നായര്‍ (കോട്ടയം), ജയശ്രീ പ്രസന്ന കുമാര്‍ (കോട്ടയം), പി. വിജയന്‍ (കൊല്ലം) എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: