തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിനുള്ള നിര്‍ദേശങ്ങള്‍ വോട്ടര്‍മാരില്‍ നിന്ന് സ്വരൂപിക്കുന്നതിനും അവരുടെ പ്രശ്നങ്ങളും പരാതികളും കേള്‍ക്കാനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ സോഷ്യല്‍ മീഡിയയിലൂടെ വോട്ടര്‍മാരുമായി നേരിട്ട് സംവദിക്കുന്നു.
‘എന്താണ് കാര്യം’ എന്ന പേരിലുള്ള പ്രത്യേക സോഷ്യല്‍ മീഡിയ പ്രചാരണം ബുധനാഴ്ച ആരംഭിക്കും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലുള്‍പ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഫെയ്സ്ബുക്ക് (https://www.facebook.com/rajeev.goi), ഇന്‍സ്റ്റഗ്രാം (https://www.instagram.com/rajeev_chandrasekhar/) എന്നീ പ്ലാറ്റ്ഫോമുകളിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും പ്രശ്നങ്ങള്‍ നിശ്ചിത ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് രാജീവ് ചന്ദ്രശേഖറിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഉന്നയിക്കാം. കഴക്കൂട്ടം (മാര്‍ച്ച് 27), പാറശാല (മാര്‍ച്ച് 28), കോവളം (മാര്‍ച്ച് 29), നെയ്യാറ്റിന്‍കര (മാര്‍ച്ച് 30), വട്ടിയൂര്‍ക്കാവ് (മാര്‍ച്ച് 31), തിരുവനന്തപുരം (ഏപ്രില്‍ 1), നേമം (ഏപ്രില്‍ 2) എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെ സ്വരൂപിക്കുന്ന ചോദ്യങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും എട്ടാം ദിവസം രാജീവ് ചന്ദ്രശേഖര്‍ ലൈവായി മറുപടി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: