മഹുവ മൊയ്ത്രയ്ക്കെതിരെ ബിജെപി ഇക്കുറി ബംഗാളിലെ കൃഷ്ണനഗറില്‍ അങ്കത്തിനിറക്കുന്നത് രാജകുടുംബത്തിലെ രാജമാതയെ. അതുകൊണ്ട് തന്നെ ഇക്കുറി മഹുവ മൊയ്ത്രയ്ക്ക് അനായാസ ജയം ഉണ്ടാകില്ല.
അദാനിയ്ക്കെതിരെ ചോദ്യം ചോദിക്കാന്‍ മറ്റൊരു ബിസിനസുകാരനില്‍ നിന്നും കോഴവാങ്ങിയെന്ന ആരോപണത്തിന്റെ പേരില്‍ ലോക്സഭാംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് മഹുവ മൊയ്ത്ര. അതുകൊണ്ട് തന്നെ കൃഷ്ണനഗറില്‍ രാജമാതയായ അമൃത റോയിയെ പരാജയപ്പെടുത്തുക കൂടുതല്‍ ദുര്‍ഘടമാകും.
കൃഷ്ണനഗര്‍ രാജകുടുംബത്തിലെ രാജമാതയായ അമൃത റോയി കഴിഞ്ഞ ആഴ്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്. തനിക്കെതിരായി നില്ക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാന്‍ ആകാംക്ഷയോടെ നോക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് ബൈനോക്കുലറിലൂടെ നോക്കുന്ന ഒരു ചിത്രം മഹുവ മൊയ്ത്ര സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
The CBI came home & to my election offices today. Were very polite. Searched. Found nothing. Meanwhile @sayani06 & I still searching for BJP candidates against us . pic.twitter.com/njt8VXWnuH
— Mahua Moitra (@MahuaMoitra) March 23, 2024
അതിന് പിന്നാലെയാണ് ബിജെപിയുടെ നടുക്കുന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായത്. 2019ല്‍ ബിജെപിയുടെ കല്യാണ്‍ ചുബെയെ 60,000ല്‍ പരം വോട്ടുകള്‍ക്കാണ് മഹുവ മൊയ്ത്ര പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: