Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്റെ ഇലക്ടറല്‍ ബോണ്ട് പണം പങ്കുവെച്ചത് മമതയും സ്റ്റാലിനും; പക്ഷെ മോദി വിരുദ്ധ മാധ്യമസംഘത്തിന് ഇത് കുറ്റമല്ല

ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍ വാങ്ങിക്കൂട്ടിയ1368 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് തുക പങ്കിട്ടെടുത്ത് മമതയും സ്റ്റാലിനും. മമതയുടെ തൃണമൂലിന് കിട്ടിയത് 540 കോടി രൂപയാണെങ്കില്‍ സ്റ്റാലിന്റെ ഡിഎംകെ വാങ്ങിയത് 509 കോടി രൂപയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 07:13 pm IST
in India
ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍ (നടുവില്‍)

ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍ (നടുവില്‍)

ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍ വാങ്ങിക്കൂട്ടിയ1368 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് തുക പങ്കിട്ടെടുത്ത് മമതയും സ്റ്റാലിനും. മമതയുടെ തൃണമൂലിന് കിട്ടിയത് 540 കോടി രൂപയാണെങ്കില്‍ സ്റ്റാലിന്റെ ഡിഎംകെ വാങ്ങിയത് 509 കോടി രൂപയാണ്. സാന്‍റിയാഗോ മാര്‍ട്ടിന്റെ കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍റ് ഹോട്ടല്‍ സര്‍വ്വീസസ് ആണ് 1368 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയത്.

സാന്‍റിയാഗോ മാര്‍ട്ടിന്‍ മറ്റൊരു 160 കോടി രൂപ നല്‍കിയത് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനാണ്. ആകെ 100 കോടി മാത്രമാണ് ബിജെപിക്ക് നല്‍കിയിരിക്കുന്നത്.

ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഡിഎംകെയുടെയും ഇലക്ടറല്‍ ബോണ്ടിലൂടെയുള്ള ഫണ്ട് ശേഖരണം ചോദ്യം ചെയ്യപ്പെടുകയാണ്. പക്ഷെ മോദി സര്‍ക്കാരിനെ അട്ടിറിക്കാന്‍ ശ്രമിക്കുന്ന ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തക സംഘം ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ബിജെപിയുടെ റോള്‍ മാത്രം പെരുപ്പിച്ച് കാണിക്കുകയാണ്. കേരളത്തിലെ സിപിഎമ്മിന് സ്റ്റാലിന്‍ നല‍്കിയ 25 കോടിയുടെ സംഭാവന സാന്‍റിയാഗോ മാര്‍ട്ടിന്‍ ഡിഎംകെയ്‌ക്ക് നല്‍കിയ ഫണ്ടില്‍ നിന്നുള്ള തുകയാണെന്ന കാര്യവും വിവാദമായിരിക്കുകയാണ്.

ന്യൂസ് മിനിറ്റ്, സ്ക്രോള്‍, ന്യൂസ് ലോണ്‍ട്രി എന്നീ ഓണ്‍ലൈന്‍ വാര്‍ത്താചാനലുകളും നിരവധി സ്വതന്ത്ര ജേണലിസ്റ്റുകളുമാണ് ഇലക്ട്രറല്‍ ബോണ്ടിന്റെ പേരില്‍ ബിജെപിയ്‌ക്കെതിരായ വാര്‍ത്തകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍പ്രചാരണം നല്‍കുന്നത്. ബിജെപിയോടുള്ള വെറുപ്പ് മൂത്ത് ഈ മാധ്യമസംഘം ഹബ് പവര്‍ എന്ന കമ്പനി വാങ്ങിയ ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെടച്ട് ചമച്ച കള്ളവാര്‍ത്ത കേട്ടാല്‍ ആരും തകര്‍ന്ന് പോകും.

പാകിസ്ഥാനില്‍ നിന്നുള്ള ഹബ് പവര്‍ എന്ന കമ്പനി ബിജെപിയ്‌ക്ക് 95 ലക്ഷം ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയെന്നും പുല്‍വാമ ആക്രമണത്തിനുള്ള പ്രത്യുപകാരമായാണ് ഈ തുക നല്‍കിയതെന്നുമായിരുന്നു ഈ മാധ്യമകള്ളക്കൂട്ടങ്ങളുടെ കള്ളപ്രചാരണം. ഇത് അപ്പോള്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ സമൂഹമാധ്യമപേജില്‍ പങ്കുവെയ്‌ക്കുകയും ചെയ്തു. എന്നാല്‍ 95 ലക്ഷം രൂപയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ ഹബ് പവര്‍ എന്ന കമ്പനി പാകിസ്ഥാനിലെ ഹബ് പവര്‍ അല്ലെന്ന് ഉടനെ ഇന്ത്യ ടുഡേ കണ്ടെത്തിയതോടെ ഈ കള്ളമാധ്യമക്കൂട്ടങ്ങളുടെ ഫ്യൂസ് പോയി. ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യാജകമ്പനിയാണ് ഹബ് പവര്‍ എന്നായിരുന്നു ഇന്ത്യാ ടുഡേയുടെ കണ്ടെത്തല്‍.

മാധ്യമക്കള്ളക്കൂട്ടങ്ങള്‍ ഡോളര്‍ ബോണ്ടുകള്‍ വാങ്ങുന്നത് വിവാദത്തില്‍

ഇലക്ടറല്‍ ബോണ്ട് സംഭാവനകളുടെ പേരില്‍ ബിജെപിയെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന ന്യൂസ് മിനിട്ട് – ന്യൂസ് ലൗണ്‍ട്രി സഖ്യത്തിന്റെ ഡോളര്‍ ബോണ്ടുകള്‍ വിവാദത്തില്‍. ഇന്‍റര്‍നെറ്റില്‍ സൗജന്യമായ വാര്‍ത്തകള്‍ക്കായി ഈ പോര്‍ട്ടലുകളിലേക്ക് സബ്‌സ്‌ക്രിപ്ഷന്റെ പേരില്‍ വിദേശ ഫണ്ട് ഒഴുക്കുന്നതായാണ് ആരോപണം. ചൈനീസ് ഫണ്ട് സ്വീകരിച്ച ന്യൂസ് ക്ലിക്ക് എഡിറ്റര്‍ക്കെതിരെ യുഎപിഎ കേസ് ചുമത്തിയിട്ടും ന്യൂസ് മിനിട്ടിനും ന്യൂസ് ലൗണ്‍ട്രിക്കും യു എസ്-കാനഡ ഫണ്ട് നിര്‍ബാധം ഒഴുകുന്നു.

പാലക്കാട് സ്വദേശി ധന്യ രാജേന്ദ്രനാണ് ബാംഗ്ലൂരിലെ ന്യൂസ് മിനിട്ട് എഡിറ്റര്‍.ന്യൂസ് മിനിട്ടിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം നടക്കുന്നുണ്ട്.വിദേശത്തു നിന്ന് വന്‍ തുക ഒരുമിച്ചു സ്വീകരിച്ചാല്‍ പിടി വീഴുമെന്നതിനാല്‍ 200 ഡോളറില്‍ താഴെയായാണ് സംഭാവനകള്‍ എത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഗള്‍ഫില്‍ നിന്ന് എന്‍ആര്‍ഐ അക്കൗണ്ടുകളിലൂടെ ക്രൗഡ് ഫണ്ടിങ് നടത്തിയതിനു സമാനമാണ് ന്യൂസ് മിനിട്ട് , ന്യൂസ് ലൗണ്‍ട്രി ഫണ്ടു ശേഖരണം.

Tags: News MinuteDhanya RajendranEDDMKElectoralbondElectoralbondsNews laundryTrinamoolCongressElectoral bond row
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Article

യാര് വിസില്‍ പോടും ?

Kerala

പാതിവില തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി അനന്തു കൃഷ്ണനും കെ.എൻ ആനന്ദകുമാറും പ്രതികൾ

Kerala

റിപ്പോര്‍ട്ടര്‍ ടിവി; ദുരൂഹ സാമ്പത്തിക ഇടപാടില്‍ ഇ ഡി അന്വേഷണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.