കോട്ടയം: തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് നോട്ടീസ് കണ്ടാല്‍ അദ്ദേഹം എല്‍.ഡി.എഫ് ആണെന്ന് തോന്നുകയേ ഇല്ല! വീട് തോറും കയറിയിറങ്ങി നല്‍കുന്ന ആറ് പേജ് വരുന്ന ബ്രോഷറില്‍ ഒരിടത്തും അദ്ദേഹം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാണെന്ന് മിണ്ടുന്നില്ല. ഒന്നാമന് ഒരു വോട്ട്, സൗമ്യം സുതാര്യം സജീവം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്കൊപ്പം രണ്ടില ചിഹ്നവും ചാഴികാടന്റെ ചിത്രവും മാത്രമാണ് ആ ബ്രോഷറിന്റെ ഒന്നാം പുറത്തുള്ളത് .തുടര്‍ന്നുള്ള പേജുകളിലൂടെ കടന്നുപോയാലും അദ്ദേഹം ഏതു മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് തിരിച്ചറിയാന്‍ കഴിയില്ല .
പാലാ മേഖലയിലും മറ്റും ഇപ്പോഴും ചാഴികാടനും കേരള കോണ്‍ഗ്രസും യു.ഡി.എഫില്‍ ആണെന്ന് കരുതുന്ന ഒട്ടേറെ സാധാരണക്കാരുണ്ട് . അവര്‍ക്ക് രണ്ടില കെ.എം മാണിയുടെ ചിഹ്നമാണ്. മാണി അവര്‍ക്ക് യു.ഡി.എഫിലാണ് താനും!. കേരള കോണ്‍ഗ്രസ് മുന്നണി മാറി കമ്യൂണിസ്റ്റുകള്‍ക്ക് ഒപ്പം പോയതൊന്നും അവര്‍ അറിഞ്ഞിട്ടില്ല. പ്രത്യേകിച്ച് പ്രായമായവര്‍ .
എക്കാലവും കമ്യൂണിസ്റ്റ് വിരുദ്ധ ചേരിയില്‍ നിന്നിട്ടുള്ള ഇത്തരക്കാരെ താന്‍ മുന്നണി വിട്ട കാര്യം ഓര്‍മിപ്പിക്കാതിരിക്കാനാണ് ചാഴികാടന്റെ ശ്രമം. വഴിനീളെ പതിച്ചിരിക്കുന്ന പല പോസ്റ്ററുകളിലും ചിഹ്നം മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏതു മുന്നണി എന്ന് വ്യക്തമാക്കിയിട്ടില്ല.
തങ്ങള്‍ ഇടതുമുന്നണിയില്‍ തന്നെയാണെന്ന് ഉറക്കെ പറയാന്‍ ചാഴികാടന്‍ തയ്യാറുണ്ടോ എന്നാണ് മറ്റ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ ആരായുന്നത്. ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുയര്‍ന്നിട്ടും ചാഴികാടനും കേരള കോണ്‍ഗ്രസും കേട്ടമട്ട് നടിക്കുന്നില്ലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: