സിംഗപ്പൂർ: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ സിംഗപ്പൂർ വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്ണനുമായും മറ്റ് രണ്ട് മുതിർന്ന മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ സിംഗപ്പൂർ സന്ദർശനത്തിനാണ് ജയശങ്കർ ശനിയാഴ്ച ഇവിടെയെത്തിയത്.
ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇന്തോ-പസഫിക്, പശ്ചിമേഷ്യൻ മേഖലകളിലെ സ്ഥിതിഗതികളും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു.
ബാലകൃഷ്ണനെ കൂടാതെ, വാണിജ്യ വ്യവസായ മന്ത്രി ഗാൻ കിം യോങ്, മുതിർന്ന മന്ത്രിയും ദേശീയ സുരക്ഷാ ഏകോപന മന്ത്രിയുമായ ടിയോ ചീ ഹീൻ എന്നിവരുമായും ജയശങ്കർ പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി.
ഞായറാഴ്ച ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത അദ്ദേഹം ശനിയാഴ്ച നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: