മുംബൈ : ഛത്രപതി സംഭാജിനഗർ ജില്ലയിൽ നിന്ന് രണ്ട് ക്ഷേത്ര അടിത്തറകൾ മഹാരാഷ്‌ട്ര ഗവൺമെൻ്റിന്റെ പുരാവസ്തു വകുപ്പ് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ തിങ്കളാഴ്ച പറഞ്ഞു.
മാർച്ച് 15നാണ് ഇവിടെ ഉത്ഖനനം ആരംഭിച്ചത്. ആദ്യം 100 ചതുരശ്ര അടി വീതമുള്ള 14 കിടങ്ങുകൾ സൃഷ്ടിച്ചു. തുടർന്ന് തങ്ങൾ രണ്ട് ക്ഷേത്രങ്ങളുടെ അടിത്തറ കണ്ടെത്തി, അതിലൊന്ന് ഖോലേശ്വർ എന്ന ഒരു യാദവ യോദ്ധാവിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ നിന്ന് തങ്ങൾക്ക് കുറച്ച് ഇഷ്ടികകൾ കണ്ടെത്തി അത് ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്നതായി കാണിക്കുന്നുവെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ അമോത് ഗോട്ടെ പറഞ്ഞു. ശിൽപ്പങ്ങളുടെ കൈകൾ, കാലുകൾ തുടങ്ങിയ ഭാഗങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.
ദേവഗിരി കോട്ടയിൽ നിന്ന് ഭരിച്ചിരുന്ന യാദവ രാജവംശം എഡി 1228-ൽ പണികഴിപ്പിച്ചതാണ് ബരാഖാംബി ക്ഷേത്രം എന്നറിയപ്പെടുന്ന സകലേശ്വര ക്ഷേത്രമെന്ന് നേരത്തെ കണ്ടെത്തിയ ലിഖിതത്തിൽ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: