ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടക മുൻ മന്ത്രിയും ഖനി വ്യവസായിയുമായ ജി. ജനാർദ്ദന റെഡ്ഡി തിങ്കളാഴ്ച ബിജെപിയിൽ വീണ്ടും ചേർന്നു. ഗംഗാവതിയിൽ നിന്നുള്ള മുൻ എംഎൽഎ ആണ് അദ്ദേഹം.
‘കല്യാണ രാജ്യ പ്രഗതി പക്ഷ’ (കെആർപിപി) എന്ന പാർട്ടി അദ്ദേഹം രൂപീകരിച്ചിരുന്നു. റെഡ്ഡി ഇന്ന് രാവിലെയാണ് തന്റെ കെആർപിപിയെ ബിജെപിയിൽ ലയിപ്പിച്ചത്.
ഭാര്യ അരുണ ലക്ഷ്മിക്കും ചില കുടുംബാംഗങ്ങൾക്കും ഒപ്പം ബിജെപിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി. എസ്. യെദ്യൂരപ്പ, സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക