നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് ഭീതിയില്‍ ബ്രിട്ടീഷ് രാജകുടുംബും ജനതയും . 2024 രാജകുടുംബത്തിന് ദുഷ്‌കര കാലഘട്ടമായിരിക്കുമെന്ന നോസ്ട്രഡാമസിന്റെ പ്രവചനം ശരിവയ്‌ക്കുന്ന സൂചനകളാണ് വന്നു കൊണ്ടിരിക്കുന്നത്. ചാള്‍സ് രാജകുമാരന് പിന്നാലെ മകനും കിരീടാവകാശിയുമായ വില്ല്യം രാജകുമാരന്റെ ഭാര്യയും വെയില്‍സ് രാജകുമാരിയുമായ കേറ്റ് മിഡല്‍ട്ടണിനും കാന്‍സര്‍ സ്ഥിരീകരിച്ചതോടെയാണ് ആശങ്ക പടര്‍ന്നത്. കേറ്റിന്‌റെ രോഗവിവരം വെളിപ്പെടുത്തിക്കൊണ്ട് ഇറങ്ങിയ ബ്രിട്ടീഷ് പത്രങ്ങളെല്ലാം ഈ ആശങ്ക പങ്കുവെക്കുന്നുണ്ട് . ബ്രിട്ടീഷ് ജനതയെ ആശ്വസിപ്പിക്കും വിധമാണ് ഒന്നാം പുറത്തെ മുഖ്യതലവാചകങ്ങള്‍ നല്‍കിയതെങ്കിലും ആകുലത വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഉള്‍പേജുകളില്‍ നിറയെ. ‘അയാം വെല്‍ ആന്‍ഡ് ഗെറ്റിംഗ് സ്‌ട്രോങ്ങ്’ എന്നാണ് ഡെയിലി മിറര്‍ കേറ്റിനെ ഉദ്ധരിച്ചുകൊണ്ട് മുഖ്യതലവാചകമാക്കിയത്. ഡെയിലി സ്റ്റാര്‍ ‘നൗ ദേ ആര്‍ സോറി’ എന്നും സണ്‍ ‘കേറ്റ് യു ആര്‍ നോട്ട് എലോണ്‍’ എന്നുമൊക്കെ പ്രധാന വാര്‍ത്ത നല്‍കി. ഡെയിലി എക്‌സ്പ്രസ്, ഡെയിലി മെയില്‍, ദ ഗാര്‍ഡിയന്‍, ദ ടൈംസ് ഡെയിലി, ടൈലഗ്രാഫ്, സ്‌പേസ് കോസ്റ്റ് തുടങ്ങി ബ്രിട്ടനിലെ എല്ലാ പത്രങ്ങളുടെയും പ്രധാന വാര്‍ത്ത കേറ്റിന്റെ രോഗബാധയായിരുന്നു. ബ്രിട്ടീഷ് ജനത എത്രമാത്രം ആശങ്കയോടെയാണ് ഈ വിഷയത്തെ കാണുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു പത്ര തലക്കെട്ടുകള്‍. അതിനിടെയാണ് നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ ചര്‍ച്ചയായത്. ബ്രിട്ടീഷ് രാജാവും രാഷ്‌ട്രത്തലവനുമായ ചാള്‍സ് മൂന്നാമന്‍ രാജാവ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലാണെന്ന് ഏറെക്കാലം മുന്‍പല്ല, ബക്കിംഗ്ഹാം കൊട്ടാരം വെളിപ്പെടുത്തിയത്. അതിനു പിന്നാത്തെയാണ് വെയില്‍സ് രാജകുമാരിയുടെ രോഗബാധ രാജകുടുംബത്തിന് പങ്കുവയ്‌ക്കേണ്ടിവന്നത്.
കലാപങ്ങളും കലഹങ്ങളും മരണങ്ങളും മാരകരോഗങ്ങളും അടക്കം ബ്രിട്ടീഷ് രാജകുടുംബത്തെ ദുരന്തങ്ങള്‍ വേട്ടയാടും, ഒരു രാജാവ് പദവി ഒഴിയുന്ന സാഹചര്യമുണ്ടാകു, പ്രതീക്ഷിക്കാത്ത ഒരാള്‍ പുതിയ രാജാവാകും, അങ്ങിനെ പോകുന്നു 15ാം നൂറ്റാണ്ടില്‍ നോസ്ട്രഡാമസ് എഴുതിവച്ച പ്രവചനങ്ങള്‍. രാജകുടുംബത്തിലെ രണ്ടു പേര്‍ക്ക് മാരക രോഗം സ്ഥിരീകരിച്ചതോടെ പ്രവചനങ്ങളില്‍ വിശ്വസിക്കാത്തവര്‍ പോലും ഞെട്ടിയിരിക്കയാണ്. ഒന്നോ രണ്ടോ പേരുടെ രോഗബാധയെക്കുറിച്ചുള്ള ആശങ്കകള്‍ക്കപ്പുറം രാജവംശത്തെ ആകെ ഉലയ്‌ക്കുന്ന ഒന്നായിട്ടാണ് ബ്രിട്ടീഷ് ജനത സംഭവങ്ങളെ നോക്കിക്കാണുന്നത്. ആധുനിക നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബ്രസീലുകാരന്‍ അതോസ് സലോമെയും കേറ്റിന്‌റെ രോഗാവസ്ഥയെക്കുറിച്ച് പ്രവചനം നടത്തിയിരുന്നെന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
ഫ്രഞ്ചുകാരനായ മൈക്കല്‍ ഡെ നോസ്ട്രഡാമസ് പ്രശസ്തനായ ജ്യോതിശാസ്ത്രകാരനായിരുന്നു. 1503 മുതല്‍ 1566 വരെയാണ്് ജീവിതകാലം. ഭാവിയെക്കുറിച്ചുള്ള വ്യക്തവും കണിശവുമായ പ്രവചനങ്ങളിലൂടെയാണ് നോസ്ട്രഡാമസ് പ്രശസ്തനായത്. ലോകത്തെ പിടിച്ചു കുലുക്കിയ പല സംഭവങ്ങളും ഇദ്ദേഹം ‘ലെ പ്രോഫെറ്റീസ്’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിരുന്നു. 1555ലാണ് ഈ ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പ് പുറത്തിറക്കിയത്. ശാസ്ത്രജ്ഞരും ഗവേഷകരുമടക്കം നിരവധിപേര്‍ ഇദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ വ്യാഖ്യാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: