റഷ്യയിലെ ഐഎസ് ഭീകരാക്രമണത്തില്‍ 150 ഓളം പേര് മരിച്ചിട്ടും മുഖ്യമന്ത്രി അപലപിച്ചില്ല. ഹമാസ് അനുകൂല റാലി നടത്തുന്നവര്‍ പതിനായിരക്കണക്കിന് ഭാരതീയരുള്ള നാട്ടില്‍ ഭീകരാക്രമണം നടത്തിയിട്ടും മിണ്ടുന്നില്ല. ഈരാറ്റുപേട്ടയിലെ അക്രമികളെ ന്യായീകരിക്കുന്ന പോസ്റ്റ് ഫേസ്ബുക്കിലിട്ടയാളാണ് പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്ക്.
ക്രൈസ്തവര്‍ പള്ളിമണി അടിച്ച് കലാപത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് മുഖ്യമന്ത്രിയും പോലീസും പറഞ്ഞതിന് നേര്‍വിപരീതമാണ്. കൈവിട്ട കളിയാണ് സര്‍ക്കാര്‍ കളിക്കുന്നതെന്നും കെ. സുരേന്ദ്രന് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, സംസ്ഥാന ഉപാധ്യക്ഷ വി.ടി. രമ, സംസ്ഥാന സെക്രട്ടറി ജെ.ആര്. പദ്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: