ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിജെപി അഞ്ചാംഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കി. 111 പേരടങ്ങുന്ന സ്ഥാനാര്‍ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വയനാട്ടില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കും. ആലത്തൂരില്‍ ഡോ. ടി.എന്‍. സരസു, എറണാകുളത്ത് ഡോ. കെഎസ് രാധാകൃഷ്ണന്‍, കൊല്ലത്ത് ജി. കൃഷ്ണകുമാര്‍ മത്സരിക്കും.
ബിജെപി. ബോളിവുഡ് താരം കങ്കണ റണാവത്തും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മാണ്ഡിയില്‍ നിന്നും താരം ജനവിധി തേടും. മനേക ഗാന്ധി സുല്‍ത്താന്‍ പൂരില്‍ മത്സരിക്കുമ്പോള്‍ ഇത്തവണ വരുണ്‍ ഗാന്ധിക്ക് സീറ്റ് നല്‍കിയിട്ടില്ല.
ഇന്ന് ബിജെപിയിൽ ചേർന്ന നവീൻ ജിൻഡൽ കുരുക്ഷേത്ര സ്ഥാനാർഥി. അതുൽ ഗാർഗ് ഗാസ്യാബാദിൽ നിന്നും ജിതിൻ പ്രസാദ പീലിബിത്തിൽ നിന്നും ജനവിധി തേടും. ജാർഖണ്ഡിലെ ധൂംകയിൽ സിത സോറൻ, സമ്പൽപുരിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ, തിരുപ്പതിയിൽ വരുപ്രസാദ് റാവു എന്നിവരും സ്ഥാനാർത്ഥികളാണ്.
മുൻ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി – സരൺ, കേന്ദ്ര മന്ത്രി നിത്യാനന്ത റായ് – ഉജിയാർ പൂർ, കേന്ദ്ര മന്ത്രി ഗിരിരാജ സിംഗ്- ബേഗുസരായി, പട്ന സാഹിബിൽ രവിശങ്കർ പ്രസാദ് എന്നിവരും മത്സരിക്കും. ബിജെപിയിലേക്ക് തിരിച്ചെത്തിയ കർണാടക ഉപമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബെലഗാവിയിൽ മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: