Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരുകൂട്ടക്കൊലയുടെ ചലച്ചിത്ര ഭാഷ്യം

രാജീവ് by രാജീവ്
Mar 24, 2024, 07:04 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

”റസാക്കര്‍ എന്ന പേരിലുള്ള സ്വകാര്യ സേനയെ ഉപയോഗിച്ച് നൈസാം ഭാരതത്തില്‍ ചേരാനുള്ള ആവശ്യത്തെ നിര്‍ദാക്ഷണ്യം അടിച്ചമര്‍ത്തി.”

ഇരുപതു വര്‍ഷം മുന്‍പുള്ള ഹൈസ്‌കൂള്‍ ചരിത്ര പാഠപുസ്തകത്തില്‍ വായിച്ചുമറന്ന ഒറ്റവരിയാണ്. All is well that ends well എന്ന പഴമൊഴിയെ അധികരിച്ചു ഹൈദരാബാദ് ഭാരതത്തിന്റെ ഭാഗമായതോടെ നമ്മളെല്ലാം മുകളിലെ വരികളില്‍ ഒളിഞ്ഞിരിക്കുന്ന നീറുന്ന സത്യങ്ങളെ സൗകര്യപൂര്‍വം മറന്നുപോയി. ആ മറക്കപ്പെട്ട സത്യങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഈ ചിത്രം.

യത സത്യനാരായണ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത റസാക്കര്‍: ദ സൈലന്റ് ജിനോസൈഡ് ഓഫ് ഹൈദരാബാദ് എന്ന ചിത്രം ഹൈദരാബാദിലെ നൈസാമിന്റെ കൊടുംക്രൂരതകള്‍ വരച്ചുകാട്ടുന്നു. ഹൈദരാബാദിനെ പൂര്‍ണമായും ഒരു മുസ്ലിം പ്രദേശമാക്കി മാറ്റി അതുവഴി പാകിസ്ഥാനില്‍ ചേരാനോ അല്ലെങ്കില്‍ സ്വാതന്ത്ര രാജ്യമായി നിലനില്‍ക്കാനുള്ള ശ്രമങ്ങളും, അതിനായി ക്രൂരന്മാരായ റസാക്കന്മാര്‍ എന്ന സ്വകാര്യ സേനയെ എങ്ങനെ ഉപയോഗിച്ചെന്നും ചിത്രം പറയുന്നു.

1921 ലെ മാപ്പിളലഹളയെ ഓര്‍മിപ്പിക്കുന്നതാണ് റസാക്കര്‍ എന്ന ചിത്രം. (ഭാഗ്യത്തിന് റസാക്കര്‍മാര്‍ നടത്തിയത് കാര്‍ഷിക വിപ്ലവം ആയിരുന്നെന്നും അവര്‍ക്കു സ്വാതന്ത്ര്യസമര സേനാനികള്‍ ആയി അംഗീകരിക്കണം എന്നും ആരും പറയുന്നില്ല) എന്നാല്‍ 1921ലെ വംശഹത്യയില്‍ ഉള്ളതുപോലെ ചെറുത്തുനില്‍ക്കാനാകാതെ പലായനം ചെയ്യുന്നവരുടെ കഥയല്ല ഈ ചിത്രം പറയുന്നത്. ഭരണകൂടത്തിന്റെ പൂര്‍ണപിന്തുണയോടെ അതിഭീകരമായി തുടച്ചുമാറ്റാന്‍ ശ്രമിക്കുമ്പോഴും അതിനെതിരെ നടന്ന ധീരമായ ചെറുത്തുനില്‍പ്പുകളുടെയും പോരാട്ടങ്ങളുടെയും കഥകള്‍ ഈ ചിത്രം നമ്മുടെ മുന്നില്‍ തുറന്നുകാണിക്കുന്നു.

നാല്‍പ്പത്തിനായിരത്തില്‍പ്പരം പേരെ തുടച്ചുനീക്കിയതായി കരുതപ്പെടുന്ന റസാക്കര്‍മാരുടെ ക്രൂരകൃത്യങ്ങളില്‍ ഒന്ന് മാത്രമാണ് ഭൈരമ്പള്ളിയില്‍ നടത്തിയ കൂട്ടക്കൊല. നാടന്‍ ആയുധങ്ങളുമായി റസാക്കന്‍മാരുടെ ക്രൂരതകളെ ചെറുക്കുകയും അവരെ പലവട്ടം തോല്‍പ്പിച്ച് ഓടിക്കുകയും ചെയ്ത ആ ഗ്രാമീണരെ ഒരു വന്‍പിച്ച സൈന്യവുമായി വന്നു അപ്രതീക്ഷിതമായി തോല്‍പ്പിക്കുകയും, അവിടുത്തെ പുരുഷന്മാരെ കൂട്ടക്കൊല ചെയ്യുകയും, ആ ശവങ്ങളുടെ മുന്നില്‍ അവരുടെ സ്ത്രീകളെ നഗ്‌നരായി നൃത്തം ചെയ്യിച്ചതിനുശേഷം കൂട്ട ബലാല്‍സംഗം ചെയ്യുന്നതുപോലുള്ള ചരിത്ര സംഭവങ്ങള്‍ പ്രേക്ഷകരുടെ രക്തം മരവിപ്പിക്കുന്നതാണ്. ഇതുപോലെ ചെറുതും വലുതുമായ നിരവധി ചെറുത്തുനില്‍പ്പുകളുടെ ധീരകഥകള്‍ ഈ ചിത്രം നമ്മുടെ മുന്നില്‍ തുറന്നുകാണിക്കുന്നു
നൈസാമിന്റെയും ഭാരത ഭരണകൂടത്തിന്റെയും രാഷ്‌ട്രീയ നിലപാടുകളിലൂടെ ചിത്രം കൃത്യമായി കടന്നുപോകുന്നുണ്ട്. ഒപ്പം ഹിറ്റ്‌ലറുടെ നാസികള്‍ ജൂതസമൂഹത്തോട് ചെയ്ത ക്രൂരതകളെ ലജ്ജിപ്പിക്കുന്ന റസാക്കന്മാരുടെ ക്രൂരതകളുടെ നടു നായകത്വം വഹിച്ച കാസിം റിസ്‌വി എന്ന മനുഷ്യ മൃഗത്തെയും തുറന്നുകാണിക്കുന്നു. ഓപ്പറേഷന്‍ പോളോക്കുശേഷം പത്തുകൊല്ലം തടവ് ശിക്ഷ അനുഭവിച്ചിട്ട് ഇയാള്‍ പാകിസ്ഥാന്‍ പൗരത്വം സ്വീകരിച്ച് അവിടേക്ക് പോവുകയുണ്ടായെന്ന് ചരിത്രം പറയുന്നു.

സര്‍ദാര്‍ പട്ടേലായി അഭിനയിച്ച തേജ് സപ്രു മികച്ച നിലവാരം പുലര്‍ത്തി. ബോബി സിംഹ (രാഗി റെഡ്ഡി) മകരന്ദ ദേശ്പാണ്ഡെ (നൈസാം) രാജ് അര്‍ജുന്‍ (കാസിം റിസ്വി) ഇന്ദ്രജ, വേദിക, തലൈവാസല്‍ വിജയ് തുടങ്ങിയ പരിചിത മുഖങ്ങള്‍ അവരവരുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ നമുക്ക് പരിചിതമല്ലാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാര്‍ പ്രേക്ഷകരുടെ മനസ്സില്‍ ഒരു വേദനയായി നിലനില്‍ക്കും. സന്ദര്‍ഭത്തിനു യോജിക്കുന്ന പശ്ചാത്തല സംഗീതവും ഗാനങ്ങളും ഈ ചിത്രത്തിന് മാറ്റുകൂട്ടുന്നു.

ഈ ചിത്രം ചരിത്രത്തിന്റെ പുനര്‍വായന മാത്രമല്ല. പുതിയ രൂപത്തിലും പുതിയ ഭാവത്തിലും റസാക്കര്‍മാര്‍ രൂപമെടുക്കുന്ന കേരളത്തില്‍ ഇതുപോലെയുള്ള ചിത്രങ്ങളുടെ പ്രസക്തി എത്രയുണ്ടെന്നുള്ള ചിന്ത പ്രേക്ഷകര്‍ക്കു വിടാം.

Tags: Movie ReviewMovie RazakarRazakar: The Silent Genocide of Hyderabad
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ചരിത്ര വിജയം കൈയ്യടക്കി ദേവദൂതന്റെ വിജയഗാഥ

Kerala

പണംവാങ്ങി സിനിമാ റിവ്യു: കേസെടുക്കുമെന്ന് ഡിജിപി

Kerala

സിനിമയെ തകര്‍ക്കുന്ന റിവ്യു എഴുപത് ദിവസം കഴിഞ്ഞാലും പാടില്ല: ഹൈക്കോടതി

Entertainment

വഴിയെല്ലാം തനി വഴിയാക്കി തലൈവര്‍

Entertainment

സിനിമ കാണാതെ റിവ്യൂ പറയല്‍; ‘ആറാട്ടണ്ണന്‍’ സന്തോഷ് വര്‍ക്കിയെ തിയെറ്ററില്‍ പിടിച്ചുനിര്‍ത്തി മര്‍ദ്ദിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഇന്ത്യൻ സായുധ സേനയ്‌ക്ക് ആദരവ് ; ബിജെപി തിരംഗ യാത്രയ്‌ക്ക് തുടക്കമായി

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കഴിഞ്ഞ എട്ട് വർഷത്തിനിടെ യുപിയിൽ യോഗി സർക്കാർ അടിച്ചൊതുക്കിയത് ഐസിസ് അടക്കം നൂറിലധികം തീവ്രവാദ സംഘങ്ങളെ : കണക്ക് വിവരങ്ങൾ പുറത്ത്

പപ്പടം പോലെ പൊടിഞ്ഞ ചൈനീസ്, പാകിസ്ഥാൻ ആയുധങ്ങൾ ; കരുത്തൻ മെയ്ഡ് ഇൻ ഇന്ത്യ തന്നെ : ലോകത്തോട് വിളിച്ചു പറഞ്ഞ് ഓപ്പറേഷൻ സിന്ദൂർ

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയത് ഇതിഹാസ പോരാട്ടം; ഇനി മറുപടി നൽകിയാൽ അത് പാക്കിസ്ഥാന്റെ സർവനാശം: പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശവിരുദ്ധ പരാമർശം: കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെതിരെ പരാതി നൽകി ബിജെപി നേതാവ് എൻ. ഹരി

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായതിലും തിരിച്ചു കിട്ടിയതിലും ദുരൂഹത തുടരുന്നു; പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ചേരിപ്പോരെന്ന് സംശയം

ഇന്ത്യയുടെ എസ്-400 തകർത്തെന്ന് പാകിസ്ഥാൻ : വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം ചിത്രം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളം നടുങ്ങിയ കൊലപാതകം; കേദൽ ജിൻസൺ രാജയ്‌ക്ക് ജീവപര്യന്തം ശിക്ഷ, പിഴത്തുകയായ 15 ലക്ഷം രൂപ ബന്ധുവായ ജോസിന് നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies