Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പോടെ ദേശീയ പാര്‍ട്ടിയെന്ന പദവി നഷ്ടപ്പെട്ടേയ്‌ക്കും; യെച്ചൂരിയും കാരാട്ടും കേരളാനേതാക്കളും നെട്ടോട്ടത്തില്‍

സിപിഎമ്മിനെ സംബന്ധിച്ചു ജീവന്മരണ പോരാട്ടമാണ് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. കാരണം ഇത്തവണ മൂന്നുസംസ്ഥാനങ്ങളില്‍നിന്നായി 11 പേരെ ജയിപ്പിച്ചെടുത്തില്ലെങ്കില്‍ ദേശീയപാര്‍ട്ടി പട്ടികയില്‍നിന്ന് സിപിഎം പുറത്താകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 05:45 pm IST
in India

തിരുവനന്തപുരം: സിപിഎമ്മിനെ സംബന്ധിച്ചു ജീവന്മരണ പോരാട്ടമാണ് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. കാരണം ഇത്തവണ മൂന്നുസംസ്ഥാനങ്ങളില്‍നിന്നായി 11 പേരെ ജയിപ്പിച്ചെടുത്തില്ലെങ്കില്‍ ദേശീയപാര്‍ട്ടി പട്ടികയില്‍നിന്ന് സിപിഎം പുറത്താകും. ഇതോടെ അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന സ്വന്തം ചിഹ്നവും സിപിഎമ്മിന് നഷ്ടമാകും. അത് കൊണ്ട് തന്നെ കൂടുതല്‍ സീറ്റുകളും വോട്ട് വിഹിതവും ഒപ്പിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ് സിപിഎം.

ഇന്ത്യയിലെ ഒരു പാര്‍ട്ടിയ്‌ക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കുന്നതിന് മൂന്ന് തരം മാനദണ്ഡങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വയ്‌ക്കുന്നത്.
1. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി പതിനൊന്ന് എംപിമാര്‍
2. നാല് സംസ്ഥാനങ്ങളില്‍ നിന്നായി ആറ് ശതമാനം വോട്ടും നാല് എംപിമാരും
3. നാല് സംസ്ഥാനങ്ങളില്‍ എട്ട് ശതമാനം വോട്ടോടെ സംസ്ഥാന പാര്‍ട്ടി പദവി.

ഇതില്‍, നാല് സംസ്ഥാനങ്ങളില്‍ നിന്നായി നാല് എംപിമാരെ കിട്ടിയാലും ആറ് ശതമാനം വോട്ട് കിട്ടുക സിപിഎമ്മിന് ഇന്നത്തെ നിലയില്‍ അസാധ്യമാണ്. നാല് സംസ്ഥാനങ്ങളില്‍ എട്ട് ശതമാനം വോട്ടോടെ സംസ്ഥാന പാര്‍ട്ടി പദവി കിട്ടാനും എളുപ്പമല്ല.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികസമയം നല്‍കിയ കാരുണ്യത്തിലാണ് സിപിഎമ്മിന്റെ ദേശീയപാര്‍ട്ടിപദവി നഷ്ടമാകാതെ നില്‍ക്കുന്നത്.

ഇക്കുറി സിപിഎമ്മിന് നാലില്‍ അധികം ലോക്സഭാ സീറ്റ് കിട്ടിയില്ലെങ്കില്‍ ദേശീയ പദവി നഷ്ടമാകും. 2014ല്‍ ലോക് സഭയില്‍ 43 സീറ്റുണ്ടായിരുന്ന സിപിഎം 2019ല്‍ മൂന്ന് സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. ബംഗാളിലെയും ത്രിപുരയിലെയും തകര്‍ച്ചയാണ് സിപിഎമ്മിനെ ദേശീയ തലത്തില്‍ പ്രസക്തിയില്ലാത്ത പാര്‍ട്ടിയാക്കി മാറ്റിയത്.

തെരഞ്ഞെടുപ്പുകളിലൂടെ സിപിഎം

2004ല്‍ 43 സീറ്റുകള്‍ നേടിയ പാര്‍ട്ടിയാണ് സിപിഎം. അന്നും 5.66 ശതമാനമായിരുന്നു ആകെ ലഭിച്ച വോട്ട് വിഹിതം. 2009ല്‍ സിപിഎമ്മിന്റെ സീറ്റുകള്‍ 16 ആയി കുറഞ്ഞു. 2014ല്‍ കഥയാകെ മാറി. 3.6 ശതമാനം വോട്ട് വിഹിതം മാത്രമാണ് കിട്ടിയത്. രാജ്യത്താകെ 9 സീറ്റുകളേ ജയിക്കാനായുള്ളൂ. 2019ല്‍ ആകെ മൂന്ന് സീറ്റാണ് സിപിഎമ്മിന് കിട്ടിയത്. കേരളത്തില്‍ ആലപ്പുഴയില്‍ ആരിഫും രണ്ട് പേര്‍ തമിഴ്നാട്ടില്‍ നിന്നും വിജയിച്ചു. ബംഗാളിലും ത്രിപുരയിലും സിപിഎം പ്രതിനിധികളുടെ എണ്ണം വട്ടപ്പൂജ്യമായി.

സിപിഎമ്മിന് ഇപ്പോള്‍ കേരളം, ത്രിപുര, ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് സംസ്ഥാനപാര്‍ട്ടി പദവി ഉണ്ട്. എന്നാല്‍ ഇത് ഇപ്പോള്‍ പരുങ്ങലിലാണ്. എന്നാല്‍ മൂന്ന് പതിറ്റാണ്ടായി സംസ്ഥാനം ഭരിച്ച സിപിഎമ്മിന് ബംഗാളില്‍ ഒരു എംഎല്‍എയോ എംപിയോ ഇല്ലെന്നതാണ് വാസ്തവം. ത്രിപുരയിലും സിപിഎമ്മിന്റെ പിടി അയഞ്ഞു.

സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടി ചിഹ്നം

അതിനാല്‍ ഇക്കുറി വോട്ട് ശതമാനം കൂട്ടാനും കൂടുതല്‍ എംപിമാരെ കിട്ടാനും പെടാപാടിലാണ് സിപിഎം. അതിനാല്‍ ഇക്കുറി കേരളത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികളെപ്പോലും പാര്‍ട്ടി ചിഹ്നത്തിലാണ് സിപിഎം മത്സരിപ്പിക്കുന്നത്. അതുകൊണ്ടാണ് ഇടുക്കിയില്‍ നിന്നും മത്സരിക്കുന്ന ജോയ്സ് ജോര്‍ജ്ജും പൊന്നാനിയില്‍ ഹംസയും മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തിലാണ്.

Tags: congresscpimsitaram yechuryLokSabhaElections2024National status
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.