തിരുവനന്തപുരം: ഡോ.ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ചതിലൂടെ വിവാദനായികയായി മാറിയ കലാമണ്ഡലം സത്യഭാമ ബിജെപിക്കാരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ. എന്റെ പാർട്ടിയിൽ അങ്ങനെയൊരാളില്ല. ഞാൻ അധ്യക്ഷനായപ്പോൾ അങ്ങനെയൊരാൾ അംഗത്വമെടുത്തിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സത്യഭാമ സിപിഎമ്മുകാരിയാണ്. ഒന്നാന്തരം സഖാത്തിയാണെന്നും അദ്ദേഹം പറഞ്ഞു. 2020-ൽ ആണ് അധ്യക്ഷനായത്. 2019-ൽ ബിജെപി അംഗത്വം എടുത്തയാൾക്ക് എന്തിനാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി കത്ത് കൊടുക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. സിപിഎം ആണെന്ന് ബോധ്യപ്പെട്ടതു കൊണ്ടല്ലേ കത്ത് കൊടുത്തതെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് ശ്രീധരൻ പിള്ളയുടെ കയ്യിൽ നിന്ന് സത്യഭാമ അംഗത്വം സ്വീകരിക്കുന്ന ചിത്രവും കുറിപ്പും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: