മലയിന്‍കീഴ്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍ നടത്തുന്ന പദയാത്രകള്‍ ജനഹൃദയങ്ങള്‍ കീഴടക്കുകയാണ്. ഓരോ പദയാത്രകള്‍ കഴിയുമ്പോഴും വിജയത്തിലേക്കുള്ള ദൂരം കുറയുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ആറ്റിങ്ങല്‍ മണ്ഡലം പിടിച്ചടക്കിക്കഴിഞ്ഞു വി.മുരളീധരന്‍. ഓരോ പദയാത്രാ കേന്ദ്രത്തിലും വി.മുരളീധരന് അഭിവാദ്യമര്‍പ്പിക്കാനെത്തുന്ന ജനം ഒന്നടങ്കം പറയുന്നു ‘ഇക്കുറി വി. മുരളീധരന്‍ തന്നെ’…
ഇന്നലെ കാട്ടാക്കടയിലും മലയിന്‍കീഴും നെടുമങ്ങാട് കരകുളത്തുമായിരുന്നു പദയാത്രകള്‍. ആവേശോജ്വല വരവേല്‍പ്പാണ് ഓരോ കേന്ദ്രത്തിലും ലഭിച്ചത്. വൈകുന്നേരം മലയിന്‍കീഴ് അരിക്കടമുക്ക് കവലില്‍ നിന്നാരഭിച്ച ആദ്യ പദയാത്ര നരൂവാമൂട് അവസാനിച്ചു. അഞ്ചുതെങ്ങിന്‍മൂട് നിന്നുമാരംഭിച്ച രണ്ടാം പദയാത്ര കാട്ടാക്കടയില്‍ വിജയോത്സവ ലഹരിയിലായിരുന്നു സമാപിച്ചത്. ബിജെപിയുടെയും എന്‍ഡിഎയുടെയും നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ വന്‍ജനാവലിയായിരുന്നു പദയാത്രകളില്‍ പങ്കാളികളായത്. കാട്ടാക്കടയിലെ പ്രവര്‍ത്തകര്‍ പദയാത്രയെ തെയ്യവും താളമേള വാദ്യങ്ങളും ആകാശ വിസ്മയവുമൊരുക്കിയാണ് വരവേറ്റത്.
മലയിന്‍കീഴ് മണ്ഡലത്തിലെ 135, 136, 137, 154 ബൂത്ത് കമ്മിറ്റികള്‍ മൊട്ടമൂട് ഒരുക്കിയ തെരഞ്ഞെടുപ്പ് കാര്യാലയം വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കാട്ടാക്കടയില്‍ 90-ാം ബൂത്ത് തെരഞ്ഞെടുപ്പ് കാര്യാലയവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് കരകുളത്തെ പദയാത്രയിലേക്കെത്തിയ വി.മുരളീധരനെ പഞ്ചായത്ത് ജങ്ഷനില്‍ ജനസഞ്ചയമാണ് സ്വീകരിച്ചത്. ചാറ്റല്‍മഴയെ അവഗണിച്ച് കാത്തുനിന്ന വോട്ടര്‍മാരെ നേരില്‍കണ്ട് കുശലാന്വേഷണം നടത്തി. വഴിയോരങ്ങളിലും വീടുകളിലും കൂടി നിന്ന പുരുഷാരത്തെ കൈ കൂപ്പി വണങ്ങി വോട്ട് അഭ്യര്‍ത്ഥിച്ചു. പദയാത്ര ആറാം കല്ലില്‍ സമാപിക്കുമ്പോള്‍ പദയാത്ര പുരുഷാരമായി മാറിയിരുന്നു.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ദക്ഷിണ മേഖലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, സംസ്ഥാനസമിതി അംഗം കാട്ടാക്കട സന്തോഷ്, നേതാക്കളായ കല്ലയം വിജയകുമാര്‍, ഹരിപ്രസാദ്, മണ്ഡലം പ്രസിഡന്റുമാരായ തിരുനെല്ലിയൂര്‍ സുധീഷ്, പള്ളിച്ചല്‍ ബിജു, മണ്ഡലം, ഏര്യാ, ബൂത്ത്, വിവിധ മോര്‍ച്ചാ ഭാരവാഹികള്‍, എന്‍ഡിഎ നേതാക്കള്‍ എന്നിവര്‍ പദയാത്രകളില്‍ അണിനിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: