തിരുവനന്തപുരം: ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവര്‍ക്ക് വിദ്യാര്‍ഥികളോട് വല്ല മുന്ജന്മശത്രുതയുണ്ടോ എന്ന് ആരും ചോദിച്ചു പോകും. കഴിഞ്ഞയാഴ്ച നടന്ന പ്ലസ് വണ്‍ മാത്തമാറ്റിക്സ് പരീക്ഷയില്‍ കടുകട്ടിയുള്ള ചോദ്യങ്ങള്‍ ചോദിച്ച് കുട്ടികളെ വലച്ചത് വലിയ വിവാദമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ കുട്ടികള്‍ സേവ് പ്ലസ് വണ്‍ സ്റ്റുഡന്‍സ് ക്യാമ്പയിന് ആരംഭിക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും മന്ത്രി ഇടപെടുകയും വരെ ചെയ്തതാണ്. കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം പ്രശ്നം കൈകാര്യം ചെയ്യാമെന്ന് മന്ത്രി വി.ശിവന്‍കുട്ടി ഉറപ്പു നല്‍കുകയും ചെയ്തു. ഇപ്പോഴിതാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെയും ഇത്തരത്തില്‍ വലച്ചു.
ജൂനിയര്‍ സോഫ്റ്റ് വെയര്‍ ഡവലപ്പര്‍ എന്ന വിഷയത്തിലെ ചോദ്യപേപ്പര്‍ സംബന്ധിച്ചാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത് . ഈ വിഷയത്തില്‍ സിലബസ്് ഈ വര്‍ഷം മാറ്റം വരുത്തിയിരുന്നു. അതനുസരിച്ച് ആയിരുന്നു പഠനം. എന്നാല്‍ 50 മാര്‍ക്കുള്ള പരീക്ഷയില്‍ 20 മാര്‍ക്കിനുള്ള ചോദ്യം സിലബസിന് പുറത്തുനിന്ന് ചോദിച്ചതായി അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.
പരീക്ഷ വീണ്ടും നടത്തണമെന്നും അല്ലെങ്കില്‍ സിലബസില്‍ ഇല്ലാത്ത ചോദ്യങ്ങളുടെ മാര്‍ക്ക് എല്ലാവര്ക്കും നല്‍കണമെന്നുമാണ് ആവശ്യമുയരുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ അലംഭാവത്തോടെ പെരുമാറുന്നത് അംഗീകരിക്കാനാവില്ല. കഷ്ടപ്പെട്ടു പഠിക്കുന്ന വിദ്യാര്‍ഥികളെ വല്ലാതെ പരീക്ഷിക്കുന്ന ഇത്തരം ക്രൂരവിനോദം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: