തിരുവനന്തപുരം: എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാര്‍ക്ക് വേണ്ടി കൈകോര്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.
ഇരുമുന്നണികളും ഒറ്റക്കെട്ടായി കേജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കുന്നത് നിലനില്‍പ്പിന് വേണ്ടിയാണ്. എല്‍ഡിഎഫിലെയും യുഡിഎഫിലെയും പല അഴിമതിക്കാരും അകത്താകുമെന്ന ഭീതിയാണ് ഇരുകൂട്ടരുടേയും വെപ്രാളത്തിന് കാരണം. സംസ്ഥാനത്ത് സഹകരണ ബാങ്ക് കൊള്ളകളിലടക്കം എല്ലാത്തിലും ഇടത് വലത് സഹകരണം വ്യക്തമാണ്.
കരിവന്നൂരില്‍ സിപിഎമ്മാണെങ്കില്‍ മാവേലിക്കരയില്‍ കോണ്‍ഗ്രസും കണ്ടലയില്‍ സിപിഐയും എആര്‍ നഗറില്‍ ലീഗുമാണ് തട്ടിപ്പ് നടത്തിയത്. മാസപ്പടി കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുന്നത് യുഡിഎഫിനെയും എല്‍ഡിഎഫിനെയും അസ്വസ്ഥമാക്കുകയാണ്. രണ്ട് കൂട്ടരും മാസപ്പടി വാങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍ കാണുന്നത് അഴിമതിക്കാരുടെ ഐക്യമാണ്. എന്‍ഡിഎ പോരാടുന്നത് അഴിമതിക്കെതിരെയാണ്. ഇ ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാവാത്ത തോമസ് ഐസക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് ഐസക്കിന് നിയമത്തിന് മുമ്പില്‍ ഒളിച്ചോടാനാവില്ലെന്ന് സുരേന്ദ്രന് പറഞ്ഞു.
രാജ്യത്തെ നിയമവ്യവസ്ഥ എല്ലാവര്ക്കും ബാധകമാണ്. ഈരാറ്റുപേട്ടയില്‍ െ്രെകസ്തവര്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് തോമസ് ഐസക്ക് ഫെയ്സ്ബുക്കില്‍ എഴുതിയത്. കുറച്ചു കുട്ടികള്‍ അറിയാതെ വൈദികനെ കാര്‍ ഇടിക്കുകയായിരുന്നു, എന്നാല്‍ നിക്ഷിപ്ത താത്പര്യക്കാരായ െ്രെകസ്തവര്‍ പള്ളിമണി മുഴക്കി കലാപത്തിന് ശ്രമിച്ചുവെന്നാണ് ഐസക്ക് പറയുന്നത്. ഇത് മുഖ്യമന്ത്രി പറഞ്ഞതിന് നേരെ വിപരീതമാണ്. ഇതാണോ എല്‍ഡിഎഫിന്റെ നിലപാടെന്ന് അവര്‍ വ്യക്തമാക്കണം.
തൃശ്ശൂരില്‍ പിണറായി വിജയന് കരിവന്നൂര്‍ കേസില്‍ പ്രതികളായ സിപിഎം നേതാക്കളെ സന്ദര്‍ശിച്ചതിനെ പറ്റിയുള്ള ചോദ്യത്തിന് മുഖ്യമന്ത്രി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: