ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം കൂടുതല്‍ ഭീകരാക്രമണങ്ങളും നടന്നത് പാകിസ്ഥാനിലാണെന്ന് (490) ആഗോള ഭീകരത സൂചിക. ഇവയില്‍ മരണമടഞ്ഞത് 689 പേരാണ്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ 13-ാം സ്ഥാനത്തായിരുന്ന ഭാരതം ഈ സ്ഥാനം മെച്ചപ്പെടുത്തി 14ലേക്ക് താഴ്ന്നു.
ഭീകരാക്രമണം ഭാരതത്തില്‍ കുത്തനെ കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ഭീകരാക്രമണം വലിയ തോതില്‍ കുറഞ്ഞ പത്തു രാജ്യങ്ങളില്‍ ഒന്ന് ഭാരതമാണ്. 2022-23ല്‍ ഭീകരാക്രമണങ്ങളില്‍ 18 പേരാണ് ഭാരതത്തില്‍ മരിച്ചത്. 20-21 ല്‍ ഇത് 49 ഉം, 21-22ല്‍ 45 ഉം ആയിരുന്നു.
അഫ്ഗാനിലും ഇറാഖിലും വലിയ തോതില്‍ കുറഞ്ഞു. നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഭീകരാക്രമണമേ ഉïായിട്ടില്ല. ഇങ്ങനെയാണെങ്കിലും ഏറ്റവും കൂടുതല്‍ ഭീകരാക്രമണ സാധ്യതയുള്ള മേഖല തെക്കനേഷ്യ തന്നെ. അന്താരാഷ്ട്ര ഭീകര സംഘനയായ ഐഎസിന്റെ ശക്തമായ സാന്നിധ്യമാണ് കാരണം. 2023ല്‍ മേഖലയില്‍ 39 ആക്രമണങ്ങളില്‍ 149 പേര് മരണമടഞ്ഞു. ഐഎസായിരുന്നു ഇവയ്ക്കെല്ലാം പിന്നില്‍. ഇതുവരെ മധ്യേഷ്യയായിരുന്നു ഭീകരാക്രമണങ്ങളുടെ പ്രധാനകേന്ദ്രം. ഐഎസ്, ജമായത്ത് നുസ്രത്ത് അല്‍ ഇസ്ളാം (അല്‍ഖ്വയ്ദയുടെ ഉപ സംഘടന) എന്നിവയിലേക്ക് ഭീകരത കൂടുതല്‍ മാറി. ഇതോടെ ഭീകരതയുടെ പ്രഭവകേന്ദ്രം ആഫ്രിക്കയിലെ സബ് സഹാറന്‍ മേഖലയിലെ സഹേല്‍ ആയി.
അതേസമയം ലോകത്ത് ഭീകരാക്രമണം മൂലമുള്ള മരണങ്ങളില്‍ വലിയ വര്‍ധനയുണ്ടെന്ന് ആഗോള ഭീകരത സൂചിക. 2017നു ശേഷം ഭീകരാക്രമണങ്ങള്‍ മൂലമുള്ള മരണങ്ങള് ലോകമെങ്ങും 22 ശതമാനം കൂടിയെന്നും കഴിഞ്ഞ വര്‍ഷം മാത്രം 8352 പേരാണ് ഇങ്ങനെ കൊല്ലപ്പെട്ടതെന്നും ജിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഭീകരാക്രമണങ്ങള്‍ കുറഞ്ഞുവങ്കിലും അതുമൂലമുള്ള മരണങ്ങള് വര്‍ധിച്ചു. ഇത്തരം മരണങ്ങളില്‍ 56 ശതാമാനമാണ് വര്‍ധന.
ഏറ്റവും അധികം പേര് കൊല്ലപ്പെട്ടത് ബുര്ക്കിനോഫാസയിലാണ്. വളരെ ചെറിയ രാജ്യമായ അവിടെ ഇസ്ലാമിക ഭീകരാക്രമണങ്ങളില്‍ കഴിഞ്ഞ വര്‍ഷം മാത്രം കൊല്ലപ്പെട്ടത് 1907 പേരാണ്.
1210 പേര് മരിച്ച ഇസ്രായേലാണ് രണ്ടാം സ്ഥാനത്ത്. മാലി (മാല ദ്വീപല്ല – 753), പാകിസ്ഥാന് – 689), സിറിയ – 650) എന്നിങ്ങനെയാണ് അഞ്ചാം സ്ഥാനം വരെ. അഫ്ഗാന്, സൊമാലിയ, നൈജീരിയ, മ്യാന്മര്, നൈജര്‍ എന്നിങ്ങനെയാണ് പത്താം സ്ഥാനം വരെയുള്ള രാജ്യങ്ങള്‍. മറ്റുള്ള രാജ്യങ്ങളില്‍ എല്ലാം കൂടി മരിച്ചത് 3143 പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: