ന്യൂദല്‍ഹി: ഓസ്‌ട്രേലിയയിലെ ലാ ട്രോബ് യൂണിവേഴ്സിറ്റിയും ഷാരൂഖ് ഖാനും ചേര്‍ന്ന് നടത്തുന്ന ലാ ട്രോബ് യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി പഠനത്തിനുള്ള രണ്ടാമത് ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്സിറ്റി പിഎച്ച്ഡി സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു.
ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ യൂണിവേഴ്‌സിറ്റിയുടെ വിസി പ്രൊഫ. തിയോ ഫാരെലാണ് ന്യൂദല്‍ഹിയില്‍ നിന്നുള്ള സുമൈറ ഖാന് 2,25,000 ആസ്ട്രേലിയന്‍ ഡോളര്‍ മൂല്യം വരുന്ന സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചത്. ടൈപ്പ് 2 പ്രമേഹസാധ്യത കൂടുതലുള്ള ഓസ്‌ട്രേലിയയിലെ ദക്ഷിണേഷ്യന്‍ കുടിയേറ്റ സ്ത്രീകള്‍ക്ക് ആരോഗ്യപരിരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിന് മെഡിക്കല്‍ നരവംശശാസ്ത്രജ്ഞരായ ഡോ. ടാറിന്‍ ഫിലിപ്‌സ്, ഡോ. കാതറിന്‍ ട്രണ്ടില്‍ എന്നിവരുമായി സുമൈറ സഹകരിച്ച് പ്രവര്‍ത്തിക്കും.
ഇളയസഹോദരന് ഓട്ടിസം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ സ്വന്തം കുടുംബത്തിന്റെ അനുഭവങ്ങളില്‍ നിന്നാണ് പൊതുജനാരോഗ്യത്തോടുള്ള സുമൈറയുടെ അഭിനിവേശം വളര്‍ന്നത്. മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്ന് പബ്ലിക് ഹെല്‍ത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ സുമൈറ, മികച്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കുള്ള അക്കാദമിക് സമ്മാനം നേടി. ഒരു സാമൂഹ്യ വികസന ഗവേഷണ സംഘടനയുമായി ചേര്‍ന്ന് പ്രാഥമിക ആരോഗ്യ പരിപാലന സംവിധാനം ശക്തിപ്പെടുത്തുന്നതിനും വാക്‌സിന്‍ എടുക്കാന്‍ മടി കാണിക്കുന്നതിനുള്ള കാരണങ്ങള്‍ എന്നിവയില്‍ ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: