കൊച്ചി: കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍, യുവജനങ്ങള്‍ തുടങ്ങിയവര്‍ക്കിടയില്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നടത്തിയ ‘ബയോഡൈവേഴ്സിറ്റി ഐഡിയേഷന്‍ ചലഞ്ച് 2023’ ല്‍ അക്വാട്ടിക്ക് ബയോഡൈവേര്‍സിറ്റി വിഭാഗത്തില്‍ വിജയികളായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളായ വിഷ്ണു കെ.പി. ഒന്നാം സ്ഥാനവും അയന ലാലു മൂന്നാം സ്ഥാനവും നേടി.
സുസ്ഥിര കടല്‍ ആവാസ വ്യവസ്ഥക്ക് ഉതകുന്ന പ്രധാന ചുവടുവെപ്പുകളായ കടല്‍ മാലിന്യ നിര്‍മാര്‍ജനം, മത്സ്യ വിഭവ സംരക്ഷണം എന്നീ വിഷയങ്ങളിലെ നൂതന ആശയങ്ങള്‍ക്കാണ് ഇരുവരും വിജയികളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: