ശ്രീനഗര്‍: കശ്മീരിലെ പുതിയ തലമുറ ഭീകരവാദത്തെ തള്ളിപ്പറഞ്ഞ് രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പുതിയ കശ്മീരിലേയ്ക്കുള്ള യുവജനങ്ങളുടെ മാറ്റം ശ്രദ്ധേയമാവുകയാണ്. ജയിലില്‍ കഴിയുന്ന കശ്മീര്‍ വിഘടനവാദിയായ ഷബീര്‍ അഹമ്മദ് ഷായുടെ മകള്‍ സമ ഷബീറും പാകിസ്ഥാന് അനുഭാവിയായ അന്തരിച്ച ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ ചെറുമകള്‍ റുവാ ഷായും വിഘടനവാദ പ്രത്യയശാസ്ത്രത്തില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുകയും ഭാരതത്തിന്റെ പരമാധികാരത്തോട് വിശ്വസ്തത ഉറപ്പിക്കുകയും ചെയ്യുന്നതായി വ്യക്തമാക്കിത്.
പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പൊതു അറിയിപ്പിലാണ് ഇവര്‍ വിഘടനവാദത്തെ തള്ളിപ്പറയുന്നത്. ഡെമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഗീലാനിയുടെ മരുമകന് അല്‍ത്താഫ് അഹമ്മദ് ഷായുടെ മകള്‍ റുവ ഷാ, പരേതനായ മുത്തച്ഛന് സ്ഥാപിച്ച ഹുറിയത്ത് കോണ്‍ഫറന്‍സ് സംഘടനയില്‍ നിന്ന് സ്വയം അകന്നുനില്‍ക്കുന്നതായും അതിന്റെ പ്രത്യയശാസ്ത്രത്തോട് യാതൊരുതരത്തിലുള്ള അനുഭാവമോ ഇല്ലെന്നും ഭാരതത്തിന്റെ ഭരണഘടനയോട് വിധേയത്വം പുലര്‍ത്തുന്നതായും നോട്ടീസില്‍ പറയുന്നു.
വ്യാഴാഴ്ച പ്രാദേശിക പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു പ്രത്യേക പൊതു അറിയിപ്പില്‍, കശ്മീരിലെ മുന്‍ സിബിഎസ്ഇ ടോപ്പറായ 23 കാരിയായ സമ ഷബീര്‍ ഭാരതത്തിന്റെ വിശ്വസ്ത പൗരനെന്ന പദവി ഊന്നിപ്പറയുകയും പിതാവ് സ്ഥാപിച്ച നിരോധിത വിഘടനവാദ സംഘടനയില്‍ നിന്ന് അസന്നിഗ്ധമായി അകലം പാലിക്കുകയും ചെയ്യുന്നതായി വ്യക്തമാക്കിയത്. അനുമതിയില്ലാതെ തന്നെ വിഘടനവാദ ഗ്രൂപ്പുമായി ബന്ധപ്പെടുത്തുന്ന ആര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സമ ഷബീര്‍ മുന്നറിയിപ്പ് നല്കി.
ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഷബീര്‍ അഹമ്മദ് ഷായെ 2017ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിയും ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കുറ്റത്തിന് ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: