ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടന കേസിലെ രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞു. ഇവരുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു. ശിവമോഗ തീര്‍ത്ഥഹള്ളി സ്വദേശികളായ മുസാവിര്‍ ഹുസൈന് ഷാജിബ്, അബ്ദുള്‍ മാത്തേരന്‍ താഹ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
രണ്ട് ഭീകരരും ശിവമോഗയിലെ ഐഎസ് മൊഡ്യൂളിലുള്ളവരാണെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. സ്ഫോടനത്തിന് മുമ്പും ശേഷവും ഇവര്‍ ചെന്നൈയിലും ആന്ധ്രയിലെ നെല്ലൂരിലും ഒളിവില്‍ കഴിഞ്ഞതായാണ് വിവരം. ഹോട്ടലില്‍ എത്തി ഐഇഡി സ്ഥാപിച്ചയാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
തൊപ്പിയും മുഖംമൂടിയും കണ്ണടയും ധരിച്ച് കഫേയിലേക്ക് പ്രവേശിക്കുന്നയാളുടെ ചിത്രം എന്‍ഐഎ പുറത്ത് വിട്ടിരുന്നു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
മാര്‍ച്ച് ഒന്നിന് ഉച്ചയോടെയാണ് വൈറ്റ്ഫീല്‍ഡിലെ കഫേയില്‍ സ്ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേരുള്‍പ്പെടെ പത്ത് പേര്‍ക്കാണ് പരിക്കേറ്റത്. ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ ആള് ഉപേക്ഷിച്ച ബാഗിലായിരുന്നു സ്ഫോടക വസ്തു ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് നിന്ന് ഐഇഡിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: