ഇടുക്കി : ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ കാട്ടാനയെത്തുന്നത് പതിവാകുന്നു.വെള്ളിയാഴ്ച രാത്രി ഒമ്പതോടെ സിങ്കുകണ്ടത്തെത്തിയ ചക്കക്കൊമ്പനെ നാട്ടുകാര്‍ തുരത്തിയോടിച്ചെങ്കിലും വനത്തിലേക്ക് മടങ്ങയില്ല.
കൃഷിയിടത്തിലെത്തി ചക്കക്കൊമ്പന് വിളകള്‍ നശിപ്പിച്ചു.ഇതിന് ശേഷം ഇന്ന് പുലര്‍ച്ചെയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്.
പ്രദേശത്ത് സ്ഥിരമായെത്തുന്ന ചക്കക്കൊമ്പന് ജനവാസമേഖലകളിലിറങ്ങി കടകളും റേഷന്‍ കടകളും തകര്‍ക്കുന്നത് പതിവാണ്.മുമ്പ് അരിക്കൊമ്പന്റെ വിഹാര കേന്ദ്രമായിരുന്നു ചിന്നക്കനാല്‍ മേഖല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: