വര്‍ക്കല: ആര്‍എല്‍വി രാമകൃഷ്ണനും കലാമണ്ഡലം സത്യഭാമയും തമ്മില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ ആധുനിക കേരളത്തിന് തികച്ചും ലജ്ജാകരമാണെന്നു ശിവഗിരി ശ്രീനാരായണധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശിവഗിരിമഠത്തില്‍ ശാരദാപ്രതിഷ്ഠാ വാര്‍ഷികം ഏപ്രില്‍ 21, 22, 23 ദിവസങ്ങളിലാണ്.
ഈ സമയം ശിവഗിരിയില്‍ എത്തി മോഹിയാട്ടം അവതരിപ്പിക്കുവാന്‍ രാമകൃഷ്ണനെ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലാമണ്ഡലം സത്യഭാമയെയും ആര്‍എല്‍വി രാമകൃഷ്ണനേയും തനിക്കു നേരിട്ടു പരിചയമുണ്ട്. കലാ, സാമൂഹിക രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ ചെയ്തുവരുന്നവരാണു ഇരുവരും. രാമകൃഷ്ണന്‍ മികച്ച കലാകാരന്‍ തന്നെ.
ശിവഗിരിയില്‍ തീര്‍ത്ഥാടനത്തിന് ഞങ്ങള്‍ അദ്ദേഹത്തിനു വേദി നല്‍കിയിട്ടുണ്ട്. കലാകാരന്മാരെ സംബന്ധിച്ച് നിറം, ജാതി ഇതൊന്നുമല്ല, അവരുടെ കലാചാതുര്യങ്ങളാണു മാനദണ്ഡം. കലാമണ്ഡലം സത്യഭാമയ്‌ക്ക് കലയെ സംബന്ധിച്ച് സ്വന്തം വിശ്വാസം വച്ചു പുലര്‍ത്താന്‍ അവകാശമുണ്ട്. പക്ഷെ അതു ചാനലുകളില്‍ അവതരിപ്പിച്ച് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കേണ്ടിയിരുന്നില്ല. ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര ശ്രമം ഉണ്ടാകണമെന്നും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: