തിരുവനന്തപുരം: ദല്‍ഹി മദ്യനയക്കേസില്‍ 600 കോടി രൂപയുടെ അഴിമതി നടത്തിയ പ്രതിയും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനെ സംരക്ഷിക്കാന്‍ മത്സരിച്ച് സിപിഎമ്മും കോണ്‍ഗ്രസും. കേജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇരുകൂട്ടരും പ്രകടനങ്ങളും പ്രസ്താവനകളും പുറപ്പെടുവിച്ചു.
അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്തുന്നതായി പറയപ്പെടുന്ന ഡിവൈഎഫ്ഐ ആണ് അഴിമതിക്കാരനു വേണ്ടി ആദ്യം പ്രതിഷധവുമായി രംഗത്തുവന്നത്. രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധ പ്രകടനം നടത്തി പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ ശശി തരൂരിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. സാധാരണ മാര്‍ച്ചും പ്രകടനങ്ങളും ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതാണ് തരൂരിന്റെ പതിവ്. എന്നാല്‍ 15 വര്‍ഷം തലസ്ഥാത്തെ എംപിയായിരുന്ന തരൂര്‍ ഒരു മാര്‍ച്ച് നയിക്കുന്നത് ഇതാദ്യം.
കേജ്രിവാളിനെ അറസ്റ്റ് ചെയ്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അറസ്റ്റിനെതിരെയുള്ള പ്രതിഷേധം രാജ്യത്താകെ ഉയര്‍ന്നുവരണമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ആവശ്യം. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞത്. എന്നാല്‍ കേജ്രിവാളിനോടൊപ്പം തട്ടിപ്പ് നടത്തിയ കൂട്ട് പ്രതി കെ. കവിതയുടെ ജാമ്യം സുപ്രീംകോടതി തള്ളിയത് സംബന്ധിച്ച് ഗോവിന്ദന് മിണ്ടാട്ടമില്ല.
ഇന്‍ഡി മുന്നണിയെ തകര്‍ക്കണമെന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭിപ്രായം. മുന്നണിയിലെ സഖ്യകക്ഷി നേതാവായ മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന് അഴിമതി കേസിലും ഇ ഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യവും സതീശന് ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: